0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan]

Author : Kambikathakal Read All Parts 565

പ്രത്യേകിച്ച് എന്തെങ്കിലുമുണ്ടോ?””

അല്പം ഗൌരവത്തില്‍ അവൾ  ഉറക്കെതന്നെ ചോദിച്ചു, ഞാൻ അത് കേട്ടു പക്ഷേ കേൾക്കാത്ത പോലെ കിടന്നു. ഇത്രനാളും പുറകിൽ നടന്നിട്ടും അറിയില്ലായിരിക്കും. അല്ല അവളെ പറഞ്ഞില്ലട്ടെന്തിനാ, അവളുടെ പുറകെ നടന്നു പൊട്ടനാവുക അതാകും എന്റെ വിധി.

“”ടോ തന്നോടാ ചോദിച്ചത് അത്രയും പേര് അവിടെ അടിപെട്ടു കിടന്നപ്പോഴും എന്നെ മാത്രം തൂക്കി എടുത്തുകൊണ്ട് പോവാൻ ഇയാക്ക് എന്നേ അത്രക്ക് ഇഷ്ടം ആയിരുന്നോ?””

എന്റെ അനക്കം കാണാഞ്ഞിട്ടാവും അവൾ വിശദീകരണം പറഞ്ഞത്. പക്ഷെ ഇപ്രാവശ്യം അവളുടെ ശബ്ദത്തിനു നേരത്തെത്ത ഗൗരവമില്ല. അപ്പൊ എന്റെ ഇഷ്ടം അവൾക്കറിയാം അതാണല്ലോ ഇങ്ങനെ ചോദിച്ചത്. എങ്കിൽ അവക്ക് എന്നോട് എന്തോ ഇല്ലേ? എല്ലാം അവളുടെ വായിന്നു തന്നെ  അറിയണം ഞാൻ അതേകിടപ്പു കിടന്നു.

“” താൻ ജിമ്മിൽ പോകാറുണ്ടോ? എന്താ ശക്തി “”

അവൾക്കിപ്പോ എന്നെക്കൊണ്ട് സംസാരിപ്പിക്കണം അതെനിക്ക് മനസിലായി. പക്ഷേ എനിക്കറിയാം ഞാൻ ഇപ്പൊ മിണ്ടാൻ പോയാൽ പെണ്ണ് ഇനി ഒരു രണ്ടു കൊല്ലം അവടെ പിന്നാലെ നടത്തിക്കും. അതോണ്ട് അവൾ മാക്സിമം പറയട്ടെ വില്ലപ്പെട്ടതെന്തേലും അവളുടെ വായിൽ നിന്ന് വന്നാലോ ! ഏത്….

“”ടോ തന്റെ ചോരക്ക് ഭയങ്കര ചുമപ്പാട്ടോ, എന്റെ നെഞ്ചുമുഴുവൻ താൻ ആ നിറാക്കികളഞ്ഞു. “”

ഒരു നാണത്തോടെയാണ് അവൾ അത് പറഞ്ഞത് അതും ഞാൻ പ്രത്യേകം ശ്രെദ്ധിച്ചു. എങ്കിലും തിരിഞ്ഞു നോക്കിയില്ല.

“” ടോ താൻ ഒന്നും മിണ്ടുന്നില്ലേ? ടോ…

ടോ, എന്റെ കർത്താവെ ഈ ചെക്കന്റെ ഫ്യൂസ് പോയ””

പെണ്ണിന് അരിശം കേറുന്നുണ്ട്.

“”ജാഡ....... “”

അത്രയായിട്ടും ഞാൻ ഒന്നും മിണ്ടാതെ

💬 Comments

View all comments