0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan]

Author : Kambikathakal Read All Parts 572

“”ഉവ്വ, ഇനി വേറെ വല്ലതുമുണ്ടോ ആവോ?…“”

അവള്‍ ചോദിച്ചു.

“”ഇനിയുമുണ്ട് അന്ന് വെകുന്നേരം ബസ്സിൽ വെച്ചു നമ്മുടെ പിള്ളേർ ഇരട്ട കളായിമാറി, ഒന്നു മിസ്സിനെ പോലെയും മറ്റേതു എന്നെ പോലെയും. സ്വപ്നമല്ലേ അതൊക്കെ അങ്ങനെയാവും. എന്നിട്ട് അന്ന് ആ സ്വപ്നത്തിൽ ഞാൻ അവർക്ക് പേരിടാൻ തുടങ്ങിയപ്പോഴാ  നിങ്ങളെല്ലാം കൂടെ എന്നേ വിളിച്ചുണർത്തി കടല തീറ്റിച്ചേ. ഓര്‍മ്മയുണ്ടോ , സത്യം പറഞ്ഞാ അപ്പൊ എനിക്കതു ഒരുപാട് വിഷമമായി, എന്നെ സപ്പോർട്ട് ചെയ്യുമെന്ന് വിചാരിച്ചാള് എനിക്കിട്ട് പണി തന്നില്ലേ! അപ്പൊ പിന്നെ ഞാനും എന്തേലും കാട്ടണമല്ലോ അതാണ് പിറ്റേന്ന് തിരിച്ചു അങ്ങനെ ഒരു പണി തന്നത്. ആ പണി തന്നത് ഒഴിച്ചു പിന്നങ്ങോട്ട് ബാക്കിയൊന്നും മനഃപൂർവമല്ല. എന്നാലും എല്ലാത്തിനും സോറി, സത്യം വിശ്വസിക്കാങ്കിൽ വിശ്വസിക്ക്‌ .“”

ഞാൻ ഒറ്റ ശ്വാസത്തിൽ ഒരു കൊച്ചു കുട്ടിയെ പോലെ പറഞ്ഞു തീർത്തു. കൊറച്ചു നാളായല്ലോ എന്തൊക്കെയോ മൂടിക്കെട്ടി ഉള്ളിൽ വരച്ചേക്കുന്നു, ഇപ്പൊ ഇതെല്ലാം പൊട്ടി ചീറ്റി ഇങ്ങനെ ഒരു പരുവത്തിൽ പുറത്തുവന്നു. പിന്നെ ഒരു സോറി കൂടെ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി, മനസ്സിനൊരു ആശ്വാസം.

“”എടോ താൻ എന്തൊക്കെയാടോ ഈ പറയുന്നേ,  ഇങ്ങനെ വെളുപ്പിക്കുന്നതിനും ഒരു പരിധിയില്ലേ എന്റെ കർത്താവേ. താൻ ഭയങ്കര ഉടായിപ്പാ മൊത്തോം കള്ളത്തരം, ഇത്ര നാളും എന്റെ പുറകെ നടന്നതല്ലേ, ഇത്രമാത്രം റിസ്‌ക്കെടുത് എന്നെ രക്ഷിച്ചതല്ലേ എന്നൊക്കെ വിചാരിച്ചു ഒന്ന് മിണ്ടാം എന്ന് കരുതിയപ്പോ താന്‍ എന്തൊക്കെയാ പറഞ്ഞതെന്ന് വല്ല ബോധാമുണ്ടോ. അയ്യേ ഈ കൂറ കഥക്കൊന്നും ഒരു പെണ്ണും വീഴില്ലട്ടോ.“”

അവൾക്ക് അപ്പൊ എന്നോട്..... അവള്‍

💬 Comments

View all comments