Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan]
ഇഷ്ടം സമ്മതിച്ചതല്ലേ!...... അപ്പൊ ഞാൻ വെറുതെ പൊട്ടൻ ആവുവാണോ. പെട്ടെന്ന് അതാലോചിപ്പോ എനിക്കൊരു പിടിയും കിട്ടിയില്ല.
“”ഓഹ് അപ്പൊ എന്നെ ഇഷ്ടമല്ലേ? ഞാൻ ഞാൻ കരുതി.....””
“”അതിന് ഇയാള് കണ്ണു നിറക്കുന്നതെന്തിനാ, ഇത്രേ ഉള്ളോ താൻ. അവളു പറഞ്ഞപ്പോ ഞാൻ കരുതി താനൊരു കള്ളതെമ്മാടിയാണെന്ന്. അതുപോലെ ആരുന്നല്ലോ തന്റെ എല്ലാ പ്രാവൃത്തികളും.
ഞാൻ വെറുതേ കൊറേ ആശിച്ചു, ആ പോട്ടേ കരയണ്ട.
നാണക്കേടാടോ ആണ്പിള്ളേര് കരയുന്നത്, അതും ഇഷ്ടപ്പെടുന്ന പെണ്ണിന്റെ മുൻപിൽ.
ഇങ്ങനൊരു പൊട്ടൻ.
ഞാൻ എല്ലാം വിശ്വസിച്ചു പോരെ. “”
അവൾ അപ്പൊ ഏതോ ചേച്ചികഥയിലെ ചേച്ചി റോൾ കളിക്കണോന്ന് തോന്നിപ്പോയി. എന്റെ മുഖം ഒന്ന് വാടിയതിന് കണ്ണൽപ്പം നിറഞ്ഞതിന് ഒരുമാതിരി കൊച്ചു പിള്ളേർക്ക് കളിപ്പാട്ടം കിട്ടാത്തെ വഴക്കിടുമ്പോ അവരെ ആശ്വസിപ്പിക്കുന്ന പോലെ എന്നെ ച്ചേ.... , പക്ഷെ അതും എനിക്ക് ഇഷ്ടമാണ് ഏത്!
“”എന്റെ മനസ്.., ഞാൻ എത്ര നാളായി പറയാൻ വരച്ചിരുന്നതാന്നോ. “”
ഞാന്‍ വിക്കി വിക്കി കുട്ടിയേ പോലെ പറഞ്ഞു.
“”എന്നിട്ടെന്താ അന്നൊന്നും പറയാഞ്ഞേ? “”
അവൾ ആ പഴയ ചിരിയോടെ ചോദിച്ചു.
“”അതല്ലേ ഇപ്പൊ പറഞ്ഞത്, അല്ലേ തന്നെ ഈ മിസ്സ് എന്നേലും എന്റെ മുൻപിൽ നിന്നു തന്നിട്ടുണ്ടോ. പോട്ടെ ഒന്ന് ചിരിച്ചിട്ടുണ്ടോ ? “”
“”അതായിരിക്കും മിനഞ്ഞാന്ന് എന്നെ തള്ളി ഇടാൻ നോക്കിയത്. തന്റെ ആ പിടുത്തം ഇപ്പോഴും കിടപ്പുണ്ട് എന്റെ വയറ്റിൽ. “”
“”ഹായ് എവിടെ,….
എന്റെ ചോരയുടെ ചുമപ്പ് നെഞ്ചിൽ ഉണ്ടെന്നു പറഞ്ഞു ,ഇപ്പൊ പിടുത്തത്തിന്റെ തടുപ്പ് വയറ്റിൽ ഉണ്ടെന്നും. വേറെ എന്തൊക്കെ എവിടൊക്കെയുണ്ട് “”
💬 Comments
View all comments