Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan]
തേടി നടന്ന ഒലിവോയിലിന്റെ മണമുണ്ട്, കൂടാതെ മറ്റേതക്കെയൊ സെന്റും അവൾ വാരിപൂശിയിട്ടുണ്ട്. “”ഇത് നിന്റെ ക്ലാസിലെ കുട്ടിയാണ് അറിയുമോന്ന് നോക്ക് “” അമ്മ എന്നോട് ചോദിച്ചു . എനിക്ക് അവളുടെ മുഖം ഓർമ്മയില്ല. പക്ഷേ ഏതോ ഒരു കോണിൽ അവളോട് എനിക്കെന്തോ വികാരമുള്ളപോലെ തോന്നി. ഇവൾ ആകുമോ എന്റെ സ്വപ്നത്തിലെ ആ സുന്ദരി? അറിയില്ല, പക്ഷേ അത്രയും സ്നേഹത്തോടെ ആ ദിവസം മുഴുവൻ എന്റെ കൂടെ നിന്നപ്പോൾ, എന്നോട് സ്നേഹത്തോടെ പെരുമാറിയപ്പോൾ ഇവൾ തന്നെയാകുമെന്ന് എനിക്ക് തോന്നി. അവൾക്ക് ഞാനല്ലാതെ മറ്റു കൂട്ടുകാർ ആ ക്ലാസിൽ ഇല്ലായിരുന്നു , അവൾ ആരോടും മിണ്ടുന്നത് ഞാൻ കണ്ടില്ല. അവൾ എന്നെയുംകൊണ്ട് ആളില്ലാത്ത സൈഡ് ബെഞ്ചിൽ പോയിരുന്നു. ആരേലും എന്നോട് എന്തേലും ചോദിച്ചാൽ പോലും അവൾ അതിൽ ഇടപെടും, വെറുതെ അവരോടു അവൾ വഴക്കിടും. അപ്പോഴുള്ള അവളുടെ മറുപടിയിൽ നിന്ന് അവരൊക്കെ ഇവളെ ഭയപ്പെടുന്നു എന്നെനിക്കും തോന്നി. എത്ര ഐശ്വര്യമുള്ള മുഖ, ഇത്രയും സുന്ദരിയായ ഇവൾ വഴക്കിടുന്നത് പോലും കാണാൻ വല്ലാത്ത ഭംഗിയാണ്. ഇവൾ തന്നെ ആവണേ എന്റെ അജ്ഞാത കാമുകി. വളരെ പേടിച്ചാണ് അവളുടെ പേര് ഞാൻ ചോദിക്കുന്നത് . “”അശ്വതി ചന്ദ്രശേഖർ, എന്താ ചന്തൂസേ എന്നെ നീ ശെരിക്കും മറന്നുപോയ”“ ചന്തൂസ്…..!, അതേ അവൾ തന്നെ, അമ്മയല്ലാതെ ഇന്നേവരെ ഒരുപെണ്ണും എന്നെ ആ പേര് വിളിച്ചിട്ടില്ല, അവൾക്കാ പേരറിയാം! വേറാരും എന്നോട് ഇത്രയും സ്നേഹത്തിൽ പെരുമാറിയിട്ടില്ല, എന്നാൽ അവൾ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു. അത് ഇതവൾ തന്നെയാകും. ഉറപ്പാണോ? മനസിന്റെ ഒരു കോണിൽ നിന്ന് ആരോ എന്നോട് ചോദിച്ചു എവിടോ ചെറിയ ഒരു സംശയം ബാക്കിയുള്ള പോലെ. അത് അവൾ തന്നെയാകും എന്ന് ഞാൻ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രെമിച്ചു. എങ്കിലും എന്റെ മനസ് പിന്നെയും ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു അവർ രണ്ടുപേരില്ലേ, ഒരാളോട് നിനക്ക് സ്നേഹവും മറ്റേ ആളോട് നിനക്ക് വെറുപ്പുമല്ലെ? എന്റെ അപൂര്‍ണ ഓർമകളുടെ ചെറിയ ചെറിയ പൊട്ടും പൊടിയും എന്റെ മനസ്സിൽ ചോദ്യചിന്നമായി. അങ്ങനെ ആണോ? അതും വ്യക്തമല്ലല്ലോ. എല്ലാം വെറും തോന്നൽ ആണെങ്കിലോ?
💬 Comments
View all comments