0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan]

Author : Kambikathakal Read All Parts 143

എന്നാലും രണ്ടുപേർ ഉണ്ടല്ലോ, പക്ഷേ ഇത് ഒരാൾ അല്ലെ ഉള്ളു. എവിടെ രണ്ടാമത്തെ ആൾ. എന്റെ മനസെന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. “”എവിടെ മറ്റേയാൾ?”” എന്റെ ഉള്ളിലെ ഏറെ നേരത്തെ വാക്വതങ്ങൾക്കൊടുവിൽ ഞാൻ ആ പെൺകുട്ടിയോട് ചോദിച്ചു. “”ആര്, ജീനാ മിസ്സോ? “” “”അറിയില്ല, അശ്വതിയുടെ കൂടെ ഉള്ള മറ്റേ കുട്ടി എവിടെ? എന്നോട് ദേഷ്യമുള്ള കുട്ടി.”” “”അയ്യേ അത് കുട്ടി അല്ല മിസ്സാ, നിന്നെക്കാൾ ഒരു ആറെഴു വയസു കൂടുതൽ കാണും.  പിന്നെ എന്നെ അശ്വതി എന്ന് വിളിക്കണ്ട അച്ചൂന്ന് വിളിച്ചമതി. അതാണ് എനിക്കിഷ്ടം. “” അശ്വതി കുറച്ചു ബോസി ആണ് എല്ലാരേയും ഭരിക്കുന്ന സ്വഭാവം, അവളുടെ ആറ്റിട്യൂഡിൽ നിന്ന് അത് വെക്തമായി അറിയാൻ പറ്റുന്നുണ്ട്. എങ്കിലും എന്നോട് സംസാരിക്കുമ്പോൾ ചിരിച്ചുകൊണ്ടാണവൾ സംസാരിക്കുന്നത്. “”മിസ്സോ? അത് കുട്ടി അല്ലേ? ഞാൻ എന്തിനാണ് മിസ്സുമായി വഴക്കിടുന്നത്.”” വീണ്ടും എന്റെ മനസിൽ ഉണ്ടായ ആ ചോദ്യം ഞാൻ ചോദിച്ചു. “”അത് ചന്തു തന്നെയാ കാരണം, ജീന മിസ്സിന്റെ ആദ്യ ക്ലാസിലേ അവർക്ക് പഠിപ്പിക്കാൻ അറിയില്ലന്നു പറഞ്ഞു അവരെ താൻ കരയിച്ചു വിട്ടു . പിന്നെ നിങ്ങൾ തമ്മിൽ മിണ്ടിയിട്ടില്ല. ‘” അവൾ പറഞ്ഞത് എന്നിക്ക് ഞെട്ടൽ ഉണ്ടാക്കുന്ന കാര്യമാണ്. ഞാൻ എന്തിനാ വെറുതെ ഒരു പെണ്ണിനെ കരയിപ്പിക്കുന്നത് അതും ഒരു മിസ്സിനെ! .  ഒരു പക്ഷെ  പഴയ ഞാൻ ഇനി വല്ല സാഡിസ്റ്റാരുന്നോ? ആന്ന് ആ ഹോസ്പിറ്റൽ ബെഡിൽ നിന്നും എഴുന്നേറ്റതിൽ പിന്നേ പാലോരോടും സംസാരിച്ചപ്പോൾ പഴയ ഞാൻ ഒരു മോശപ്പെട്ട ക്യാരക്റ്ററിന് ഉടമയാണെന്ന് തോന്നിയിട്ടുണ്ട്. പാൽക്കാരൻ ചേട്ടനും ജോലിക്കാരി ചേച്ചിയുമൊക്കെ ഞാൻ സംസാരിക്കുന്നത് അത്ഭുതത്തോടെയാണ് നോക്കി നിന്നത്, ഏതാണ്ട് ആദ്യമായി അവരോടു സംസാരിക്കും പോലെ, തരം നോക്കാതെ ചെക്കൻ ഇപ്പൊ എല്ലാരോടും സംസാരിക്കാൻ തുടങ്ങി എന്നവർ  തമ്മിൽ പറയുന്നത് ഞാൻ കേൾക്കയും ചെയ്തു. ഇതിപ്പോ അതിലും വെത്യസ്ഥമായ കാര്യമാണ്, മറ്റുള്ളവരെ പരിഹസിച്ചു അതിൽ സന്തോഷം കണ്ടെത്തുക. അത്രയും ചെറ്റയാണോ ഞാൻ? ‘”ഏയ് ഞാൻ അങ്ങനെ ഒരു മിസ്സിനെ വെറുതെ കരയിക്കുമോ?”” പഴയ ഞാൻ എത്രത്തോളം ദുഷ്ടനാണെന്നു അറിയുക

💬 Comments

View all comments