Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan]
എന്നതായിരുന്നു ആ ചോദ്യതിന്റെ ഉദ്ദേശം. “”അങ്ങനെ വെറുതെ ഒന്നുമല്ല, അതിനും മുൻപുള്ള ദിവസം അവർ ചന്തൂനെ റാഗ് ചെയ്തു കരയിച്ചിരുന്നു .”” ഹാവു അപ്പൊ ഞാൻ അത്രക്ക് വലിയ സാഡിസ്റ്റൊന്നുമല്ല, എന്നാൽ പാവവുമല്ല. അല്ലേ!. എന്നാലും മിസ്സ് സ്റ്റുഡനസിനെ റാഗ് ചെയ്യുംമോ? അങ്ങനെ ചെയ്ത അവർ എത്ര സാഡിസ്റ്റായിരിക്കും . അവൾ പറഞ്ഞത് ശെരിയായിരിക്കും ഇപ്പോഴത്തെ എനിക്ക് പോലും വെറുപ്പ് തോന്നാൻ തക്കകാരണമാണത്. പിന്നെ ഞാൻ അശ്വതിയോട് ഒന്നും ചോദിച്ചില്ല, ഈ അച്ചു തന്നെയാണ് ആ പെൺകുട്ടി എന്ന് ഞാൻ ഉറപ്പിച്ചു. പിറ്റേന്ന് ഞാൻ ബസ്സിൽ കയറിയപ്പോൾ അശ്വതിയുടെ കൂടെ ഞാൻ ഒരാളുടെ മുഖം കണ്ടു. അതേ അവൾതന്നെ, എന്നേ റാഗ് ചെയ്തു കരയിപ്പിച്ചത്, എനിക്കതിന്റെ ചെറിയഅംശംങ്ങൾ ഓർമയുണ്ട്, അവളുടെ അപ്പോഴത്തെ ആ പരിഹാസ ചിരി എനിക്ക് ഓർമ്മ വരുന്നുണ്ട്. ഞാൻ ഉള്ളിലേക്ക് കേറി പോകുമ്പോൾ തന്നെ ആശ്വതിയുടെ കയ്യിൽ പിടിച്ചുകൊണ്ട് അവളെ പുറകിലേക്ക് വലിച്ചു കൊണ്ടുപോയി. അവൾ ആദ്യം എഴുന്നേൽക്കാൻ ഒന്ന് മടിച്ചെങ്കിലും കുറച്ച് കഴിഞ്ഞു എന്റെ അടുത്ത് വന്നിരുന്നു. അപ്പോഴും അവളുടെ ആ കൂട്ടുകാരി ജീന എന്നേ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു. ആ നോട്ടം കണ്ടാൽ അറിയാം അവൾക്ക് എന്നോട് വല്ലാത്ത ദേഷ്യമുണ്ട്. ഞാൻ അചൂനോട് എന്തൊക്കെയോ സംസാരിച്ചു. അതൊന്നും വലിയ കാര്യമുള്ള കാര്യമായിരുന്നില്ല. ശെരിക്കും എന്റെ ലക്ഷ്യം ജീനയിൽനിന്ന് എന്റെ അച്ചൂനെ രക്ഷിക്കുക എന്നതായിരുന്നു. ആദ്യമൊക്കെ മുൻപിൽ പോയി ഇരിക്കാൻ അവൾ ശ്രെമിക്കുമായിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല. പക്ഷെ അവരുടെ ബന്തത്തില്‍ വിള്ളല്‍ ഏല്‍പ്പിക്കാന്‍ എനിക്കായില്ല. എന്‍റെ കണ്മുന്‍പില്‍ അവര്‍ മിണ്ടില്ല അത്രമാത്രം. എത്രയൊക്കെ ഉണ്ടാവരുതെന്ന് ഞാൻ ശ്രെമിച്ചാലും ചിലപ്പോഴൊക്കെ എന്റെ മനസിൽ എന്തോ ഒരു സംശയത്തിന്റെ ചിഹ്നം കടന്നുവരുമായിരുന്നു. പക്ഷേ അശ്വതിയുടെ സ്നേഹത്തിനു മുൻപിൽ അതിനൊന്നും വലിയ ആയുസില്ലായിരുന്നു. അവൾ ഒരു കുറുമ്പിയാണ്, എന്റെ മാത്രം കുറുമ്പി. ഞാൻ മറ്റാരോടെങ്കിലും സംസാരിച്ചാ പോലും പെണ്ണിന് പോസസീവ്നെസ് ഇളകും. പിന്നെ അവളെ സമാധാനിപ്പിക്ക അതുതന്നെ വലി പണിയാണ്. അവക്ക് ആ ക്ലാസിൽ ഞാൻ അല്ലാതെ വേറെ ഫ്രൺസ് ഇല്ല പോലും. അവളുടെ എല്ലാരേയും ഭരിക്കുന്ന ഈ ബോസി
💬 Comments
View all comments