Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]
,കേട്ടപ്പോള്‍ ചെറിയൊരു പ്രത്യാശ തോന്നുന്നുണ്ട്. എന്നാലും കൂടുതൽ ഒന്നും സംസാരിക്കാൻ തോന്നാത്തൊണ്ടു ഞാൻ ഫോൺ കട്ടാക്കി. അവന്റെ ഫോൺ വെച്ചപ്പോ പരിജയമില്ലാത്ത ഒരു നമ്പറിൽനിന്നും മറ്റൊരു കാൾ വന്നു.
“”ഹെലോ ആരാ.””
“”ജീന മാത്യൂസ്, അതാണ് എന്റെ പേര്.“”
ഗൗരവത്തിലായിരുന്നു ആ ശബ്ദം. മറുതലയിലെ പേര് കേട്ടപ്പോതന്നെ ഞാൻ പതറി.
“”ഹാ! പ…പറ മിസ്സേ “”
ഞാൻ ഒന്ന് പതറിയെങ്കിലും എന്നെ കൊണ്ട് പറ്റുന്ന പോലെ പിടിച്ചു നിക്കാൻ ശ്രെമിച്ചു.
“”എന്താണ് നിന്റെ ഉദ്ദേശം? അവളെയും ചതിക്കാനാണോ?””
മറ്റൊന്നും പറയാതെ തന്നുള്ള അവരുടെ നേരിട്ടുള്ള ആ ചോദ്യം എന്റെ മുഖത്തടിച്ചപോലെ എനിക്ക് തോന്നി.
“” ഹേ…! എന്താ!””
ഞാൻ വീണ്ടും എന്റെ പകപ്പ് മറച്ചു വെച്ചു തിരക്കി .
“” അവളെ നിന്റെ ഇഷ്ടത്തിനു ഉപയോഗിച്ചിട്ടു വലിച്ചെറിയാനാണോ നിന്റെ ഉദ്ദേശം.“”
അവൾ പറയുന്നത് അശ്വതിയേ പറ്റി ആണെന്നും, അവർ ഞങ്ങളുടെ ക്രീഡകൾ എല്ലാം കണ്ടിരുന്നു എന്നും എന്റെ ബോധ മനസ്സിൽ നിറഞ്ഞു നിന്നു, അതോടോപ്പോ എന്തൊക്കെയോ വേദനിപ്പിക്കുന്ന വികാരങ്ങളും .
“”അതിപ്പോ നിങ്ങൾ അറിഞ്ഞിട്ടെന്തിനാ? എനിക്ക് തോന്നുന്നപോലെ ചെയ്യും. എന്റയും അവളുടെയും കാര്യത്തിൽ ഇടപെടാൻ നിങ്ങളാരാ?””
ആരോടോയുള്ള ദേഷ്യം ഞാൻ അവരോടു തീർത്തു. ഇനി ആ കോപത്തിന് അവരും അർഹത പെട്ടവരാണോ? ആ അറിയില്ല! അല്ലേ ഞാൻ ശെരിക്കും എന്നോട് തന്നാണോ ഇങ്ങനെ ദേഷ്യപ്പെടുന്നത്?
“”യൂ ചീറ്റ്, അവൾക്കെന്തങ്കിലും സംഭവിച്ചാലുണ്ടല്ലോ. നീ രക്ഷപെടൂന്ന് കരുതണ്ട. നീന്നെ ഞാൻ….””
അത് കൂടെ കേട്ടപ്പോൾ എന്റെ നിയത്രണം വിട്ടു, അവർ പറഞ്ഞു മുഴുവിക്കാൻ ഞാൻ സമ്മതിച്ചില്ല.
“”ഭീഷണി ആണോ? നിങ്ങൾ
💬 Comments
View all comments