Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]
ആ ആശ്വതിയുട മുൻപിൽ വെച്ച് തന്നെ, ഞാൻ അവളെ കോരി എടുത്തു.അവളുടെ ആ നാണിച്ച ഭാവവും എല്ലാരും കാണുകയും ചെയ്തു. എല്ലാം സെറ്റ്!, ഇനിപ്പോ പോവുക ഇഷ്ടം ആണെന്ന് പറയുക, പ്രേമിക്കുക കല്യാണം കഴിക്ക അത്രതന്നെ. ഇനി ഏതായാലും ആരും എന്നെ ധൈര്യമില്ലെന്ന് പറഞ്ഞു പരിഹസിക്കയില്ലല്ലോ.
“”കണ്ടോടാ എന്റെ പെണ്ണെന്നേ നോക്കി ചിരിച്ചിട്ട് പോയത്. അവക്കെന്നെ ഇഷ്ടാടാ, “”
മുഖം വീർപ്പിച്ചു നിന്ന അശ്വതി കേക്കത്തന്നെ ഞാൻ അവിടെ നിന്ന് ആരവം ഉണ്ടാക്കിയ നിഥിനോട് പറഞ്ഞു.
“”പൊന്നു മോനേ നീ ഇത് എപ്പോ സെറ്റാക്കിടാ. മിസ്സിന്റെ നാണം കണ്ടാരുന്നോ, മിസ്സിന് ശെരിക്കും നിന്നോട് ഇഷ്ടമാട, നിയാടാ ആ ആൺ കുട്ടി“”
അതൂടെ കേട്ടപ്പോൾ അശ്വതി വാലു മുറിഞ്ഞു ക്ലാസിനു അകത്തേക്ക് പോയി.
“”എന്നാലും അവൾക്കെന്നോട് ഇത്രയും ഇഷ്ടം ഉണ്ടായിരുന്നോ?””
ആശ്വതിയുടെ ആ പോക്ക് കണ്ടു ഒന്ന് പുച്ഛിച്ചിട്ട് തിരിഞ്ഞു നിന്ന് നിഥിനോട് ജീനയെ പറ്റി വീണ്ടും ചോദിച്ചു.
“”കോപ്പാണ്, ആ പെണ്ണ് നോക്കി നിന്നോണ്ട് ഞാൻ നിന്റെകൂടെ തള്ളിയതല്ലേ. “”
ആ ഒറ്റ ഡയലോഗിൽ എന്റെ മുഖത്തു കത്തിനിന്ന ബൾബ് അവൻ അണച്ചു.എന്നിട്ട് വീണ്ടും തുടർന്നു.
”, മിസ്സിന് നിന്നോട് ഒന്നുമില്ലേലും അവക്ക് നിന്നോട് എന്തോഉണ്ട്. “
അവൻ ആ പറഞ്ഞുത് എനിക്ക് പുതിയ അറിവാണ്. എല്ലാരോടുമുള്ള പെരുമാറ്റം, അഹങ്കാരം അതൊക്കെ ഓർക്കുമ്പോൾ എനിക്കവളോട് ഭയമാണ്. അവളുടെ ഭക്ഷണരീതി, സംസ്കാരം അതൊക്കെ ഓർക്കുമ്പോ എനിക്കവളോട് തോന്നിയത് അറപ്പും. ഒരു കാരണവശാലും അവളെ പ്രേമിക്കാൻ എനിക്ക് പറ്റില്ല. എനിക്കന്നല്ല ഒരാണിനും പറ്റില്ല.
”അയ്യേ ആ ഒട്ടത്തിക്കൊ”
ഞാൻ പുച്ഛത്തോടെ
💬 Comments
View all comments