Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]
അത് എന്റെ മാനം കളയാൻ വേണ്ടി അവളുടെ പണിയാണെന്ന് ഉറപ്പായി. ക്ലാസിൽ കൂട്ട ചിരി പടർന്നു, എന്റെ ഗ്യാസ് പോയി. ആരൊക്കെയോ ജെട്ടികള്ളൻ എന്ന് എന്നെ വിളിക്കുന്നപോലെ തോന്നി. ഞാൻ വേഗം എന്റെ ബാഗ് എടുത്തു.
“”എന്നാ ഒന്ന് നോക്കണമല്ലേ “”
അഭി എന്റെ കയ്യിന്നു ബാഗ് തട്ടിഎടുത്തു തുറന്നു നോക്കി. മരവിച്ചു നിക്കുന്ന എനിക്ക് അത് കണ്ടോണ്ട് നിക്കാനേ പറ്റിയുള്ളൂ. ഞാൻ തിരിച്ചു വാങ്ങാൻ നോക്കുന്നതിനിടയിൽ അവൻ ബാഗു തുറന്നു
“”അയ്യേ പാഡ്””
അഭി വെളുത്ത എന്തോ ഒന്ന് പുറത്തെടുത്തു കൊണ്ട് പറഞ്ഞു.
“”എന്താടാ ഇത്. “”
നിഥിനും കണ്ണും തെള്ളിക്കൊണ്ട് ചോദിച്ചു.
“”എനിക്കറിയില്ലടാ ഇത്… ഇതാരോ മനഃപൂർവം …””
ഞാൻ അത് പറയാൻ നന്നേ ബുദ്ധിമുട്ടി. മാനം ഒലിച്ചു പോകുന്നത് എനിക്കപ്പോൾ അറിയാൻ പറ്റുന്നുണ്ട്. എന്റെ കണ്ണുകൾ നിറഞ്ഞു. അത് കണ്ടാവണം
“”നീ ആണാണോ ?“”
അശ്വതിയുടെ പുച്ഛത്തോടെയുള്ള ആ ചോദ്യം എന്റെ നിലതെറ്റിച്ചു. എന്റെ നരമ്പുകളിൽ കോപംഇരച്ചു കയറി ഞാൻ വിറഞ്ഞു ഹോ…!. പിന്നെ ഞാൻ എന്താണ് ചെയ്തത്.
“”ടീ… “”
ഞാൻ ആ കൂട്ടത്തിൽ നിന്ന അശ്വതിക്കു നേരേ കൈ നീട്ടി പാഞ്ഞടുത്തു. അവളുടെ ചുരിദാറിന്റെ കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്തു. എന്റെ ചിന്തകളിലെ പോലെ കരുത്തിന്റെ പ്രതീകമായ ഉറച്ച ശരീരമല്ല അവൾക്ക് പഞ്ഞിപോലെത്തെ ആ ശരീരം എന്റെ കൈകളിൽ കിടന്നു ആലില പോലെ വിറക്കുന്നുണ്ട്. അതേ അവൾ പേടിച്ചു. അതേ അവൾ എന്നേ ഇപ്പൊ പേടിക്കുന്നുണ്ട് അതെനിക്ക് കാണാം. ഞാൻ വര്ഷങ്ങളായി പേടിച്ച അവൾ വെറും ഒരു പെണ്ണ്
💬 Comments
View all comments