Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]
തിരിഞ്ഞുനിന്ന് അവളെ ആ ബസ്സിൽ തപ്പുവായിരുന്നു.
എവിടുന്നോ ഓട്ടോ ഞങ്ങടെ മുൻപിൽ നിന്നു, അമ്മ എന്നോട് കയറാൻ പറഞ്ഞു. ഞാനാണ് ആദ്യം അതിനകത്തു കയറിയത്. ബസ്സിൽ നിന്നും കണ്ണെടുത്തു ഓട്ടോക്കകത്തേക്ക് നോക്കിയ ഞാൻ ഞെട്ടി. ആ ഓട്ടോയിൽ രണ്ടുപേർ ഇരിപ്പുണ്ട്. ഞാൻ ഞെട്ടിയത് കണ്ടിട്ടാവും
“ഇവരും നിന്റെ കോളജിലേക്കാ “
അമ്മ പറഞ്ഞു
പക്ഷേ അമ്മക്കറിയില്ലല്ലോ ഞാൻ ഞെട്ടിയത് ഞാനിപ്പോ ഇരിക്കാൻ പോണത് അൽപ്പം മുൻപ് ഈ അമ്മയുടെ പൊന്നുമോൻ സ്വപ്നം കണ്ടോണ്ടു ജാക്കി വെച്ച പച്ചക്കിളിയുടെ അടുത്താണെന്ന്. അവൾ എങ്ങാനും ഇപ്പൊ വല്ലോം വിളിച്ചു കൂവിയൽ, അയ്യോ! ഓർക്കാൻങ്കൂടെ വയ്യാ.
അവളെ ഒന്ന് നിവർന്ന് നോക്കാൻ എനിക്കപ്പൊ ധൈര്യം ഇല്ലായിരുന്നു. പക്ഷേ ആ മുഖം ഒന്നൂടെ എനിക്ക് കാണണം എന്ന് തോന്നി. ഏറെ പണിപ്പെട്ടു ഞാൻ അവസാനം ഇടക്കണ്ണിട്ടു അവളെ ഒന്നു നോക്കി, അവൾ എന്നെ മൈന്റ് ചെയ്യുന്നില്ല പുറത്തൊട്ട് നോക്കി ഇരിക്കുന്നു. ഭാഗ്യം രക്ഷപെട്ടു അവൾക്കെന്നെ മനസിലായില്ല. ചെറിയ ഒരാശ്വാസം.
ഓട്ടോ അൽപ്പം വലുതായതിനാൽ പുറകിൽ നാലു പേർക്ക് ഞെരുങ്ങി ഇരിക്കാം. എന്റെ വലതു വശത്തു അവളും അതിനപ്പുറം ഒരു അങ്കിളും. അയാൾ അവൾടെ അച്ഛനാകും. ഞങ്ങളെപോലെ ഇവരും അഡ്മിഷൻ എടുക്കാൻ വന്നതാവും. അമ്മ എപ്പോ ഇവരെ പരിജയപ്പെട്ടു? ഞാൻ ചിന്തിച്ചു.
പുറത്തോട്ടു നോക്കി ചിരിക്കുന്ന ആ സുന്ദര മുഖത്ത് നോക്കികൊണ്ടിരുന്നപ്പോൾ എന്റെ കാഴ്ചകൾ മങ്ങി, ഞാൻ വീണ്ടും പഴയ ആശുപത്രിയിൽ ലേബർ റൂമിന്റെ വാതിൽക്കൽ ടെൻഷൻ അടിച്ചു നടക്കുന്നു, നേഴ്സ് ഒരു കുട്ടിയെ കൊണ്ടുത്തരുന്നു.
“”ചന്ദ്രമോഹൻ.. . പെൺ കുഞ്ഞാണ് “”
ഞാൻ
💬 Comments
View all comments