Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]
തുടങ്ങിയതാ എന്നേ മൈന്റ് ചെയ്യാതെയുള്ള ജീനയുടെ നടത്തം. എന്നോട് പിന്നെ മിണ്ടിയിട്ടില്ല. അത്യാവശ്യം കാര്യങ്ങൾ എന്തെങ്കുലും ഉണ്ടങ്കിൽ അവൾ ക്ലാസ് മൊത്തത്തിൽ പറയുന്നപോലെ പറയും. ഞാൻ സ്റ്റാഫ് റൂമിൽ വല്ലോത്തിനും പോയാൽ അവൾ ബുക്കിൽ മുഖം പൂഴ്ത്തി ഇരിക്കും. ചിലപ്പോൾ അതൊക്കെ തമാശ ആയി എനിക്ക് തോന്നും മറ്റു ചിലപ്പോൾ കുറ്റബോധവും. കഴിഞ്ഞ രണ്ടു കൊല്ലമായി ഞാൻ അവളുടെ പുറകിലുണ്ട്, ഒരു സോറി പറയാൻ എനിക്കോ എന്നോട് ക്ഷേമിക്കാൻ അവൾക്കോ പറ്റിയിട്ടില്ല.
അപ്പൊ ഇതൊക്കെയാണ് ഞാനും ജീനയുമായുള്ള ഇരുപ്പുവശം. അപ്പൊ നമുക്ക് ആ ജെട്ടി കേസ് ഉണ്ടായ ദിവസത്തിലേക്ക് വരാം.
*************************
ആ ജെട്ടി കേസിനു ശേഷം അന്ന് വൈകുന്നേരം ബസ്സിൽ ജീനയും ആശ്വതിയും വഴക്കിട്ടു മാറി ഇരിക്കുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു.ചിലപ്പോൾ അവൾ ക്ലാസിൽ കാട്ടി കൂട്ടിയത് ജീനയും അറിഞ്ഞിരിക്കും. പിന്നെ രണ്ടുദിവസത്തേക്ക് അശ്വതി കോളേജില്‍ വന്നില്ല.
രണ്ടാമത്തെ ദിവസം വൈകുന്നേരം
“”പുറത്ത് നല്ല മഴയുണ്ട്, ഇന്ന് ബൈക്കെങ്ങാനും എടുത്തിരുന്നേ പണി കിട്ടിയേനെ.””
ടോണി കോളേജ് ബസ്സിന്റെ വിൻഡോ ഗ്ലാസ് അടച്ചുകൊണ്ട് പറഞ്ഞു.
“”അത് കൊണ്ടല്ലേ ഞാൻ ബൈക്കിൽ വരാത്തത്. “”
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൻ എന്നെ പാളി നോക്കണുണ്ടായിരുന്നു.
“”എന്തോ എങ്ങനെ,നീ ഇങ്ങോട്ട് നോക്കിയിട്ട് പറയടാ. “”
“”എന്ത്. “”
അവനല്ലേലും ഇങ്ങനെ മനുഷ്യനെ വെറുതെ ആസാക്കൽ ഉള്ളതാ.
“”നീ ഈ കോളജ് ബസ്സിൽ തന്നെ വരുന്നുത് എന്താന്ന് നമക്കറിയാം “”
അതു പറഞ്ഞിട്ട് അവൻ അർത്ഥം വെച്ചൊരു നോട്ടം.
“”പോടെ അവിടുന്നു. “”
ഞാനല്പം ദേഷ്യം കാട്ടി .
“”നിന്റെ പെണ്ണ് ദേണ്ട
💬 Comments
View all comments