0%

Chapter Title : ഒരു ഹൈടെക് പ്രേതത്തിന്റെ ആത്‌മവിലാപം [സുനിൽ]

Author : സുനിൽ Read All Parts 131

ഒരു കോന്തനുമായി മൂന്നു ദിവസം ഊട്ടി തെണ്ടാൻ ഡ്യുക്കിൽ പോയപ്പോൾ ആണ്!!

എതിരെ ഒരു ടോറസ് പാഞ്ഞു വന്നതേ ഓർമ്മയുള്ളു "ഭും" എന്നൊരു ശബ്ദം കഴിഞ്ഞു കണ്ണ് തുറക്കുന്നത് ഈ പ്രേതലോകത്താണ്..!

നാല് ഫോണുകളിൽ ചാറ്റ് ചെയ്‌ത്‌ നടന്ന ആ ഞാൻ വെള്ളസാരിയും ഉടുത്ത് നടക്കണം എന്നൊക്കെ പറയുന്നത് എന്ത് ദ്രാവിഡാണ്???

പറക്കുവാനും ഭിത്തിവഴി നടക്കുവാനും അടച്ചിട്ട മുറിയിൽ കയറുവാനും ഒക്കെ ഞങ്ങൾക്ക് കഴിവുണ്ട് എന്ന് അംഗീകരിക്കുന്ന നിങ്ങൾ തന്നെ ഞങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ പറ്റില്ല ഫേസ്‌ബുക്ക് ഉപയോഗിക്കാൻ പറ്റില്ല എന്നൊക്കെ പറയുന്നത് എന്ത് മോശമാണ്?

പ്രേതലോകത്ത് ഞങ്ങൾ പ്രേതങ്ങൾ തമ്മിൽ ബന്ധം ഒന്നും പാടില്ല എങ്കിലും എന്നെ പ്രേതമാക്കിയ അവനെ ഞാൻ ഇടയ്ക്ക് കാണാറുണ്ട്!

അവൻ പ്രേതമായി കഴിഞ്ഞു ആൾക്കാരെ പേടിപ്പിക്കുന്നത് ഫുക്രുവിന്റെ ആ ടിക്ടോക്ക് ഡാൻസ് കളിച്ചാണ്...!!

ഞാനിപ്പോഴും ഫേസ്‌ബുക്ക് മെസഞ്ചർ വഴി പ്രേമിച്ചാണ് ഇരകളെ വീഴ്ത്തുന്നത്!

ഒന്നുകിൽ നിങ്ങൾ പ്രേതങ്ങളിൽ വിശ്വസിക്കുന്നില്ല അല്ലെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രേതങ്ങളെ അംഗീകരിക്കുന്നില്ല ഏതാണിതിൽ ശരി?

ഈ ഡിജിറ്റൽ യുഗത്തിൽ പ്രേതങ്ങളാകുന്നവർ ഡിജിറ്റൽ പ്രേതങ്ങൾ ആയിരിക്കും എന്ന് ചിന്തിക്കാനുള്ള സാമാന്യബോധം നിങ്ങൾക്കില്ലേ?

. എന്ന് നിങ്ങളുടെ സ്വന്തം ചങ്കത്തി ഫ്രീക്കത്തി പ്രേതം (ഒപ്പ്)

പ്രീയ പ്രേതാത്മാക്കളേ, പ്രേതപ്രേമി സൂർത്തുക്കളേ...

നിരവധി അനവധി പ്രേതങ്ങളുമായും യക്ഷികളുമായും വളരെ അടുത്ത ബന്ധം പുലർത്തുന്ന നമ്മുടെ ശ്രീ.സനൽ ഐപിഎസ്സ് അവർകൾക്ക് ഒരു പാവം പ്രേതം അവളുടെ ആത്മനൊമ്പരങ്ങൾ അറിയിച്ച് അയച്ച ഇ-മെയിൽ ആണ് ഇത്!

ഇത് വായിച്ചപ്പോൾ എനികും ഇത് വാസ്തവമാണല്ലോ എന്ന് തോന്നി അതാണ് ആ കത്ത് അതേപടി ഇവിടെ

💬 Comments

View all comments