0%

Chapter Title : ഒരു ഹൈടെക് പ്രേതത്തിന്റെ ആത്‌മവിലാപം [സുനിൽ]

Author : സുനിൽ Read All Parts 95

പോസ്റ്റിയത്!

പ്രേതങ്ങൾ മാത്രമല്ല ദൈവങ്ങൾ ഉൾപ്പടെ എല്ലാ അമാനുഷിക ശക്തികളും ഈ കാലഘട്ടത്തിന് അനുസരിച്ച് ഉയരേണ്ടവരല്ലേ?

എല്ലാ മതകഥകളും എഴുതപ്പെട്ട ആ കാലഘട്ടങ്ങളിലെ വാഹനങ്ങൾ വേഷഭൂഷാദികൾ ആഭരണങ്ങൾ ആയുധങ്ങൾ ഇവയൊക്കെയാണ് എല്ലാ ദൈവങ്ങളും ഇന്നും ഉപയോഗിക്കുന്നത്!
യാതൊരു പുരോഗമനവും ഇല്ല!

നാമോ? ആ കാലത്തെ ഭക്ഷണരീതിയോ ഭാഷയോ വസ്ത്രമോ ആഭരണമോ ആയുധമോ ചികിത്സയോ വാഹനമോ യാതൊന്നും തന്നെ ഉപയോഗിക്കുന്നുമില്ല! നമുക്ക് അതെല്ലാം കാലഹരണപ്പെട്ടതാണ്!

പുരോഗമനം ഭക്തർക്ക് മതിയോ?

ഭക്തൻ ബുള്ളറ്റ് ട്രെയിനിൽ പായുമ്പോൾ പാവം ദൈവം ജഗതി കുതിരപ്പുറത്ത് ഇരുന്ന് ടക് ടക് വച്ച് തുള്ളിയത് പോലെ തുള്ളുന്നു!

ഭക്തർ ബോംബർ വിമാനങ്ങളും വിമാനവാഹിനി കപ്പലുകളും എ.കെ 47 ഉം ഒക്കെ ഉപയോഗിച്ച് പരസ്പരം യുദ്ധം ചെയ്യുമ്പോൾ പാവം ദൈവങ്ങൾ തുരുമ്പിച്ച വാളും മുനയൊടിഞ്ഞ കുന്തവുമായി നാണിച്ച് പൊന്തക്കാട്ടിൽ ഒളിക്കുന്നു....!

അതിമോഹങ്ങൾ ഒന്നുമില്ല!

ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടല്ലേ?
അതിന് അനുസരിച്ചുള്ള ചെറിയ ചെറിയ അപ്ഡേഷനുകൾ?

കുതിരവണ്ടിക്ക് പകരം ഒരു ബെൻസ്? ഈ-ക്ലാസ് ആയാലും മതി!

കുതിരയ്ക്ക് പകരം ഒരു ബുള്ളറ്റ്?

കഴുതയ്ക്ക് പകരം ഒരു മോപ്പഡ്?

പരുന്തിന് പകരം ഒരു യുദ്ധവിമാനം?

മയിലിന് പകരം ഒരു ചേതക്ക് ഹെലികോപ്റ്റർ?

ന്താ പറ്റില്ല ല്ലേ...?

ശ്രീ.സനൽ ഐപിഎസ്സ് എന്റെ ഒരു കഥാപാത്രം ഒരു ഭാവനാ സൃഷ്ടി മാത്രമാണ്! സനൽ ഇടപഴകിയ പ്രേതങ്ങളും!

മുണ്ടക്കയം എന്ന സ്ഥലമുണ്ട് അവിടെ സനൽ എന്ന പേരുകാർ ധാരാളം ഉണ്ടാവും അവിടെ പെയിന്റിംഗ് പണി ചെയ്യുന്ന സനലുമാരും ഉണ്ടാവും!

സനലും സനലിന്റെ പ്രേതാനുഭവങ്ങളും വസ്തുതയാണ് എന്ന് വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാൻ ഇത്രയും ധാരാളം മതി!

💬 Comments

View all comments