Chapter Title : ഒരു ഹൈടെക് പ്രേതത്തിന്റെ ആത്‌മവിലാപം [സുനിൽ]
എല്ലാ വിശ്വാസങ്ങളും ഇതേ പോലെയാണ്!
ഹിന്ദു ദൈവമാണോ ക്രിസ്ത്യൻ ദൈവമാണോ മുസ്ലീം ദൈവമാണോ ശരിക്കും ഒർജിനൽ ദൈവം?
എല്ലാം ഒന്നാണ് ദൈവം ഒന്നേയുള്ളു എങ്കിൽ പുനർജന്മ\മോക്ഷ സിദ്ധാന്തമാണോ അതോ ഉയിർപ്പ് സ്വർഗ്ഗനരക സിദ്ധാന്തമാണോ ശരി?
എല്ലാ ദൈവങ്ങൾക്കും അവർക്ക് ഉള്ള വിശ്വാസികളെക്കാൾ അവരെ അവിശ്വസിക്കുന്നവരാണ് കൂടുതൽ! അപ്പോൾ ഏതാണ് ശരി?
അപ്പോൾ ആ മണ്ടൻ കഥകളേയും പൊട്ടത്തരങ്ങളേയും വിഡ്ഡിത്ത ഓഫറുകളേയും തള്ളി അവയിൽ കൂടി പറഞ്ഞു തരുന്ന നന്മകൾ മാത്രം സ്വീകരിച്ചു വെറും മനുഷ്യനായി ജീവിക്കുക അല്ലേ അഭികാമ്യം?
വിശ്വസിച്ചോളൂ.... ആകാശമാമന്മാർ അപ്പാപ്പം തരുമെന്ന ആ അന്ധത മാറ്റി വിശ്വാസത്തെ വെറും വിശ്വാസമായി കണ്ട് സഹജീവികൾക്ക് സഹായവും നന്മയും ചെയ്ത് മതങ്ങളിലും വലുത് മാനുഷികം ആണ് എന്ന ബോദ്ധ്യത്തോടെ മനുഷ്യരായി ജീവിക്ക്.....
സീയൂസ്, പൊസിഡോൺ, ഹെർമീസ്, അഥീന, അപ്പോള, നെപ്ട്യൂൺ, ജുപ്പീറ്റർ, ഒഡിൻ, തോർ തുടങ്ങി ആയിരക്കണക്കിന് ദൈവങ്ങൾ ചത്തൊടുങ്ങി. അതുപോലെ തന്നെ നമ്മുടെ നിലവിലുള്ള ദൈവങ്ങളും ഒരു നാൾ മരിക്കും എന്ന വിശ്വാസത്തോടെ നമുക്കും വിശ്വസിക്കാം... വിശ്വാസങ്ങളെ വെറും വിശ്വാസങ്ങളായി എടുത്ത് വെറുതേ വിശ്വസിക്കാം...
⁃ സ്നേഹപൂർവ്വം
⁃ സ്വന്തം സുനിൽ
💬 Comments
View all comments