Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 1 [Eren Yeager]
അവരെ പറ്റി കൂടുതൽ അന്വേഷിക്കാൻ തുടങ്ങി.... 1 മാസത്തെ അന്വേഷണം എന്നെ കൊണ്ടെത്തിച്ചതു പല വമ്പൻമാരുടെയും മുന്നിലേക്കാണ്...അതിൽ നിന്നും ഞാൻ മനസിലാക്കിയ ഒരു കാര്യം യാക്കൂസ ഒരുഅധോലോക മാഫിയ ആണെന്നതിൽ ഉപരി അവരുടെ വരുമാനം... അവർ നടത്തുന്ന BDSM ക്ലബ്ബുകൾ ആണെന്നുള്ളതാണ്.....
റോബിൻ പലപ്പോളും എന്നെ അന്വേഷത്തിൽ നിന്നും വിലക്കിയിരുന്നു... പക്ഷെ... ഞാൻ കേട്ടില്ല എനിക്കതൊരു വാശി ആയിരുന്നു... ആ വാശിയുടെ വില ഒരുപാട് വലുതായിരുന്നു......
സ്റ്റെല്ലയുടെ ഓർമ വീണ്ടും ഭൂതകാലത്തിലേക്ക് സഞ്ചരിക്കാൻ തുടങ്ങി
2014...............................................................
ഓഫീസിൽ ഇരുന്നു കേസ് ഫയൽ നോക്കി കൊണ്ടിരിക്കുന്ന സ്റ്റെല്ലയുടെ ലാപ്ടോപിലേക് ഒരു മെയിൽ വന്നു ട്രേസ് ചെയ്യാൻ പറ്റാത്ത ഒരു മെയിൽ അഡ്രസ്സിൽ നിന്നും... മെയിൽ എടുത്ത് നോക്കിയ സ്റ്റെല്ല ഞെട്ടി... റോബിനെ തല്ലി അവശനാക്കി കെട്ടി ഇട്ടിരിക്കുന്നു.... കൂടാതെ ഒരു മെസ്സേജും..... GAME OVER MADAM........ LETS MAKE A DEAL
സ്റ്റെല്ല പരവേശത്തോടെ റോബിനെ വിളിക്കാനും മെസ്സേജ് അയക്കാനുമെല്ലാം തുടങ്ങി.. പക്ഷെ ആരും പ്രതികരിച്ചില്ല..... ആ സമയത്ത് അവളുടെ മെയിലിലേക്ക് ഒരു വോയിസ് കാൾ വന്നു അവൾ കാൾ എടുത്ത് വഴി അവിടെ നിന്നും ഒരു ഓർഡർ വന്നു....
നിനക്ക് നിന്റെ ഭർത്താവിനെ വേണമെങ്കിൽനീ ഒരു കാര്യം ചെയ്യണം ഞങ്ങളുടെ കൂട്ടത്തിൽ നീ അന്ന് അറസ്റ്റ് ചെയ്തു വെടി കൊണ്ടു ചാവാൻ കിടക്കുന്ന ഒരുത്തൻ ഇല്ലേ... ജസ്റ്റ് kill
him.....
സ്റ്റെല്ല ഞെട്ടി... അങ്ങനെ ഒരു അറസ്റ്റ് നടന്നത് പുറം ലോകമറിയാതെ അവൾ രഹസ്യമായി വച്ചിരുന്നതാണ്.... അത് പോലും അവർ അറിഞ്ഞത് അവളെ ആകെ ഞെട്ടിച്ചു കളഞ്ഞു...
💬 Comments
View all comments