0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 1 [Eren Yeager]

Author : Eren Yeager Read All Parts 1438

ഒരു വലിയ കോളും കൊണ്ട വന്നിരിക്കുന്നെ... ആരതിയുടെ കഠിനപ്രയത്നം മൂലം ഇന്ന് നമ്മുടെ ഇന്റർവ്യൂ സെക്ഷനിൽ ഗസ്റ്റ് ആയി വരുന്നത് ഒരു പഴയ പോലീസുകാരിയാണ്.

പതിവിലും ഉന്മേഷത്തിൽ പണിക്കർ സാർ എല്ലാവരോടും ആയി ഇങ്ങനെ പറയുന്ന കേട്ട് ട്രെയിനി ആയി വന്ന നന്ദിനി ചോദിച്ചു

ഏത് പോലീസ് ആണ് സർ....സോറി എനിക്ക് ആളെ മനസിലായില്ല... വല്ല clebrity ആണോ സർ.

കേബിനിലേക്ക് കേറാൻ ഡോർ പാതി തുറന്ന പണിക്കർ സർ അവളെ തിരിഞ്ഞൊന്നു നോക്കി....

Idiot... എപ്പോളും താരങ്ങൾ എന്നൊരു ചിന്ത മാത്രമേ ഉള്ളു അല്ലെ.... എന്നാൽ കേട്ടോ വരാൻ പോകുന്നതും ഒരു താരം തന്നെയാണ്...  സ്റ്റെല്ല..... "Ips സ്റ്റെല്ല കുര്യൻ പുത്തൻവീട്ടിൽ......"

ആ പേര് കേട്ട് കോഫി മേക്കറിൽ നിന്നു കോഫി എടുത്ത് ദീപക്കിന്റെ കൈയിൽ നിന്നും ആ ചായ കപ്പ് തെന്നി നിലത്തു വീണുടഞ്ഞു..

ദീപക്കിന് മാത്രമല്ല സ്റ്റെല്ലയെ പറ്റി കേട്ടിട്ടുണ്ടായിരുന്ന എല്ലാവരിലും വല്ലാത്തൊരു ഞെട്ടലും തരിപ്പും ഇരമ്പി വന്നു കൊണ്ടേയിരുന്നു.....

ഓഫീസിൽ അന്ന് വൈകുന്നേരം വരെ പല ചർച്ചകളും വന്നു.. സ്റ്റെല്ലയെ പറ്റി അന്ന് വരെ കേട്ട കഥകളും ഗോസിപ്പുകളും അവർ പറഞ്ഞു കൊണ്ടേ ഇരുന്നു...

സർവീസ് തുടങ്ങുമ്പോൾ നല്ല പോലീസുകാരിക്കുള്ള ഗോൾഡ് മെഡൽ സ്വന്തമാക്കിയ സ്റ്റെല്ല സർവീസ് നിർത്തി പടിയിറങ്ങുമ്പോൾ അവൾ അഴിമതികാരിയും ഡ്രഗ്ഗ്‌ അഡിക്ടും ആയിരുന്നു...

സ്വന്തം പെങ്ങൾ കാണാതായതൊന്നുമല്ല ഇവൾ കൊന്നു കുഴിച്ചു മൂടിയതാ

യാക്കൂസ ഗാങ് ആയി ഇവൾ ഡീൽ നടത്തിയത് കൊണ്ട ഇവളെ ഡിസ്മിസ്സ് ചെയ്തത്

ഇവൾ ഭയങ്കര nymphomanic ആണെന്ന ഇവളുടെ കൂടെ വർക്ക്‌ ചെയ്തവർ അന്ന് മൊഴി കൊടുത്തത്...

ഇങ്ങനെ പല പല കഥകളും അവർ പരസ്പരം പറഞ്ഞും ഗൂഗിൾ സെർച്ച്‌ ചെയ്തും മണിക്കൂറുകൾ കടന്നു പോയി...

ഇവരുടെ സംസാരത്തിൽ ഒന്നും തലയിടാതെ ആരതി ചില ഫയൽസ് ഗൗരവമായി നോക്കികൊണ്ടിരിക്കുകയാണ്... ആരതി എപ്പോളും അങ്ങനെ ആയിരുന്നു സ്വന്തം പ്രൊഫഷൻ അവൾ അത്രയേറെ സ്നേഹിച്ചിരുന്നു......

കൃത്യം 5 മണിക്ക് ക്യാമെറകൾ എല്ലാം സെറ്റ് ആക്കി വച്ചിരിക്കുന്ന സ്റ്റുഡിയോയുടെ ഫ്രണ്ടിലേക്ക് ഒരു ഇന്നോവ കാർ വന്നു നിന്നു.... അതിൽ നിന്നും..ബ്ലാക് കോട്ടും സ്യൂട്ടും ഇട്ടുകൊണ്ട് മാസ്കും കൂളിംഗ് ഗ്ലാസും വച്ചു boycut ഹെയർസ്‌റ്റൈലും ആയി സ്റ്റെല്ല ഇറങ്ങി സ്റ്റുഡിയോയിലേക്ക് നടന്നു... വയസ്സ് 40 ആയെങ്കിലും ഇപ്പോളും അവൾ ഫുൾ ഫിറ്റ് ആണ്.... ഡ്രഗ്ഗ്‌ അഡിക്റ്റ് ആയ ആളെങ്ങനെ ഇത്ര സ്ട്രക്ചർ

💬 Comments

View all comments