Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 2 [Eren Yeager]
ബ്രേക്ക് കൊടുത്തു....
സ്റ്റെല്ല റിങ് ചെയുന്ന ഫോൺ എടുത്ത് ആരുമില്ലാത്ത ഒരു മൂലയിലേക്ക് നടന്നു...
മാത്യു ( ഇൻഫോർമർ ) എന്ന് സേവ് ചെയ്ത ആ കാൾ അവൾ അറ്റൻഡ് ചെയ്തു......
മാഡം എന്താ എന്നെ ജയിൽ ചാടാൻ സഹായിച്ച വിവരം ഷോയിൽ പറയാതെ ഇരുന്നത്... നമ്മൾ തമ്മിലുള്ള ഡീൽ അതായിരുന്നില്ലല്ലോ.....
സ്റ്റെല്ല അല്പം പരുക്കൻ ശബ്ദത്തതോടെ മാത്യുനു മറുപടി കൊടുത്തു
എല്ലാ ഡീലും ഇവിടെ അവസാനിക്കുവാണ് മാത്യു. നിന്നെ ഞാൻ ജയിൽ ചാടിച്ചത് എന്റെ ആവശ്യമായിരുന്നു.. ഇന്നത്തോടെ അത് കഴിഞ്ഞു.. ഇനി നിനക്ക് നീ ചെയ്ത കർമത്തിന്റ ഫലം അനുഭവിച്ചാൽ മാത്രം മതി..... ഗുഡ് ബൈ....
പറഞ്ഞു തീർന്നതും അങ്ങേ തലക്കൽ ഒരു വെടിയൊച്ച കേട്ടതും ഒരുമിച്ചായിരുന്നു....
സ്റ്റെല്ല അവിടെ കോഫി കുടിച്ചു കൊണ്ടിരുന്ന ആരതിയെ വിളിച്ചു ഉറക്കെ പറഞ്ഞു.....
ആരതി നീ നേരത്തെ പറഞ്ഞ ആ ജയിൽ ചാടിയ ക്രിമിനൽ തലക്ക് വെടിയേറ്റ് മരിച്ചുവത്രെ.... പാവം മനുഷ്യൻ......
ഒരാളോട് പ്രതികാരം ചെയ്ത സാറ്റിസ്‌ഫാക്ഷൻ മുഴുവൻ സ്റ്റെല്ലയുടെ മുഖത്തു നിന്ന് ആരതിക്ക് വായിച്ചെടുക്കാൻ സാധിച്ചു... എന്തൊക്കെയോ ഉദ്ദേശ്യങ്ങൾ ആയിട്ടാണ് സ്റ്റെല്ലയുടെ ഈ വരവ് എന്ന് ആരതിക്ക് തോന്നി തുടങ്ങി.... പകച്ചു നിൽക്കുന്ന ആരതിയെ നോക്കി സ്റ്റെല്ല അവളുടെ വാച്ചിലേക് ഒന്ന് നോക്കി...
സമയം പോകുന്നു.. നമുക്ക് ഷോ തുടരാൻ സമയം ആയില്ലേ... Shall we start....
വല്ലാത്തൊരു തരാം ചിരിയോടെ സ്റ്റെല്ല
കാലിന്മേൽ കാലും കയറ്റി വച്ചു സീറ്റിൽ ഇരുന്നു കൊണ്ട്.... ഇന്റർവ്യൂ സ്റ്റാർട്ട് ചെയ്യാൻ റെഡി ആയി.....
(Continues..........)
💬 Comments
View all comments