Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 3 [Eren Yeager]
ഗ്ലാസ് തുറന്നു വിദൂരതയിലേക്ക് നോക്കി എന്തോ ആലോചിച്ചു കൊണ്ടിരിക്കുകയാണ്...അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... അവളെ വീണ്ടും അവളുടെ ഭൂതകാലത്തിലെ ഓർമകൾ വേട്ടയാടികൊണ്ടേ ഇരുന്നു......
2014...............................................................
സസ്‌പെൻഡ് ആയതിനു ശേഷം സ്റ്റെല്ല അവളുടെ അന്വേഷണം നിർത്താൻ തയ്യാറായില്ല... അവൾ യാക്കൂസയെ പൂട്ടാനുള്ള വഴികൾ നോക്കികൊണ്ടേ ഇരുന്നു.... അപ്പോളാണവൾ മാത്യുവിനെ പറ്റി ഓർക്കുന്നത്... അവൾ അയ്യാളെ കാണാനായി ഒരിക്കൽ കൂടി ജയിലിലേക്ക് പോയി...വീണ്ടും അതെ മുറിയിൽ അതെ ടേബിളിന് ഇരുവശത്തുമായി അവർ ഒരിക്കൽകൂടെ കണ്ട് മുട്ടി...
സസ്‌പെൻഷൻ കിട്ടിയതും... ഓഫീസിൽ വച്ച് കുൽസിതം നടത്തിയത്തുമെല്ലാം ഞാൻ അറിയുന്നുണ്ട്... എന്താണാവോ ഈ വരവിന്റെ ഉദ്ദേശ്യം.. മാത്യു... ടേബിളിന്റെ മുകളിൽ കാലുകയറ്റി വച്ച് കൊണ്ടു സ്റ്റെല്ലയോട് ചോദിച്ചു
ഒരു ക്രിമിനൽ അവളോട് ഒട്ടും മര്യാദയില്ലാത്ത രീതിയിൽ സംസാരിക്കുന്നത് അവളെ നല്ലോണം ചൊടിപ്പിക്കുണ്ടായിരുന്നു.. എങ്കിലും ആവശ്യം ഇപ്പോൾ അവളുടെ ആയതിനാൽ അതെല്ലാം അവൾ പുറത്തു കാണിക്കാതെ.. കാര്യം പറഞ്ഞു
എനിക്ക് യാക്കൂസയുടെ തലവനെ വേണം..I want informations...
മാത്യൂസ് അത് കേട്ടതും ചിരിച്ചു കൊണ്ടു ഡെസ്കിൽ കയറ്റി വച്ച കാലിറക്കി വച്ച് സ്റ്റെലക്ക് അടുത്തേക്ക് നടന്നു അവൾക് അഭിമുഖമായി ഡെസ്കിൽ ഇരുന്നു...
എനിക്കറിയാം മാഡം വീണ്ടും കറങ്ങി തിരിഞ്ഞു എന്റെ അടുത്തേക്ക് തന്നെ വരുമെന്ന്... ഇത്തവണ മാഡത്തിന് ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ ഞാൻ തരാം... പക്ഷെ അറിയാലോ. അതിനുള്ള വില എനിക്ക് കിട്ടണം..
സ്റ്റെല്ല കസേരയിൽ ഇരുന്നു കൊണ്ടു മുഖമുയർത്തി മാത്യുനെ നോക്കി...
തനിക്കെന്താ വേണ്ടതെന്നു വച്ചാൽ പറഞ്ഞു തുലയ്ക്ക്... എനിക്ക് അവരെ കണ്ടുപിടിക്കാനുള്ള വഴി കിട്ടിയാൽ മതി.
മാത്യു അത് കേട്ടതും ചിരിച്ചു കൊണ്ട്
💬 Comments
View all comments