Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 6 [Eren Yeager]
സാധിക്കാതെ അവർ രണ്ടും മയങ്ങി വീണു....
കുറച്ചു നേരം കഴിഞ്ഞു... കണ്ണ് തുറക്കുന്ന ജോൺ ഒരു കസേരയിൽ പിന്നിലേക്ക് കൈകൾ രണ്ടും വിലങ്ങിട്ട നിലയിൽ ആയിരുന്നു... അവൻ റൂമിൽ സ്റ്റെല്ലയെ നോക്കിയെങ്കിലും സ്റ്റെല്ല അവിടെ ഉണ്ടായിരുന്നില്ല..അവൻ കസേരയിൽ കിടന്നു കുതറി....
അടുത്തിരുന്നു വൈൻ കുടിക്കുന്ന ലീനയെയും വിക്ടോറിനെയും നോക്കി ജോൺ അലറി...
സ്റ്റെല്ല എവിടെടാ... നായിന്റെ മോനെ.....
ലീന ജോണിന്റെ വെപ്രാളം കണ്ട് പൊട്ടിചിരിക്കുകയാണ് ചെയ്തത്.....അവൾ പതുക്കെ എഴുന്നേറ്റു ജോണിന്റെ അടുത്തേക്ക് നടന്നു.....
Relax... അവളെ ഞാൻ കൊന്നിട്ടൊന്നുമില്ല... കൊന്ന് തീർക്കാൻ ആയിരുന്നെങ്കിൽ എനിക്കത് എപ്പോളെ ആകാമായിരുന്നു.... അവൾ കൊല്ലാതെ കൊല്ലാ കൊല ചെയ്യുന്നതാ എനിക്കിഷ്ടം.....
Fuck യു... സ്വന്തം ചേച്ചിയെ ഇത്ര മാത്രം ടോർചർ ചെയ്യാൻ മാത്രം അവൾ നിന്നോടെന്താ ചെയ്തേ.....
ജോൺ പരുക്കൻ ശബ്ദത്തിൽ ലീനയുടെ നേരെ നോക്കി കൊണ്ട് ചോദിച്ചു.......
ലീന ജോണിന്റെ മുടിയിൽ തഴുകി കൊണ്ട്..... അവനെ ഒരു റൗണ്ട് വലം വച്ചു
സ്റ്റെല്ലയുടെ കാര്യം അവിടെ നിൽക്കട്ടെ... ഞാൻ ഇത്ര നാൾ അന്വേഷിച്ചത് നിങ്ങളെ പറ്റിയാണ്... ഇന്റർപ്പോൾ അന്വേഷിക്കുന്ന കോടീശ്വരൻ ആയ ആയുധകച്ചവടക്കാരൻ.. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു പോലീസ്കാരിയെ സഹായിക്കുന്നു അതും ഒന്നല്ല പല തവണ.... ഞാൻ ആദ്യം കരുതി നിനക്കവളോട് പ്രണയം മൂത്തു കണ്ണ് കാണാതായതു കൊണ്ടായിരിക്കുമെന്ന്.... പക്ഷെ... നിന്നെ പറ്റി നല്ലോണം ഒന്ന് മെനക്കെട്ട് അന്വേഷിച്ചപ്പോൾ എനിക്ക് മനസിലായി റൊമാൻസ് അല്ല കാര്യമെന്ന്....
ജോൺ ഇതുവരെ ഇല്ലാത്ത പോലെ പരിഭ്രമിച്ചു ലീനയെ നോക്കി.. ലീന പറയുന്നത് എന്തൊക്കെയാണെന്ന് മനസിലാക്കാതെ വിക്ടറും അമ്പരപ്പോടെ ലീനയെ നോക്കി നിന്നു
💬 Comments
View all comments