Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 7 [Eren Yeager] [Climazx]
നേരെ പാഞ്ഞടുത്തു.
തുടർന്ന് അവിടെ നടന്നത് ഒരു വന്യമായ ഫൈറ്റ് ആയിരുന്നു. കെട്ടഴിച്ചു വിട്ട സിംഹത്തെപ്പോലെ ജോൺ ആ ഗുണ്ടകളെ ഒന്നിനു പുറകെ ഒന്നായി നിലംപരിശാക്കി. ഒടുവിൽ, ചോരയൊലിപ്പിച്ചു നിൽക്കുന്ന വിക്ടറിന്റെ കോളറിൽ ജോൺ ശക്തമായി പിടിച്ചുകൂട്ടി. അവൻ വിക്ടറിനെ ഭിത്തിയോട് ചേർത്തു നിർത്തി ശ്വാസം മുട്ടിച്ചു.
വിക്ടർ മരണഭയത്തോടെ ജോണിന്റെ മുഖത്തേക്ക് നോക്കി പിടഞ്ഞു.
ജോൺ അവിടെ ഭിത്തിയിൽ തറച്ചിരുന്ന ചെറിയ കോടാലി എടുത്തു കൈയിൽ മുറുക്കി പിടിച്ചു..
മരണത്തിന് തൊട്ടുമുമ്പ് ജോൺ വിക്ടറിന്റെ കാതിൽ പതുക്കെ, എന്നാൽ ആ ഗോഡൗൺ മുഴുവൻ മുഴങ്ങുന്ന ശബ്ദത്തിൽ പറഞ്ഞു:
ജോൺ: "നീയും നിന്റെ ലീനയും വിചാരിച്ചത് നിങ്ങൾ എന്നെ ട്രാപ്പിലാക്കി ഇവിടെ കൊണ്ടുവന്നതാണെന്നല്ലേടാ? പക്ഷേ തനി നാടൻ ഭാഷയിൽ പറഞ്ഞാൽ... നീ എന്നെ ട്രാപ്പിൽ പെടുത്തിയതല്ല, നീ എന്റെ ട്രാപ്പിലേക്ക് നിന്റെ സ്വന്തം കാലും വെച്ച് നടന്നു കയറിയതാണ്! എനിക്ക് ഇവിടെ എത്തി കുറച്ചു സമയം കിട്ടണമായിരുന്നു... അതിന് നീ ഒരുക്കിയ വഴി മാത്രമാണിത്!"
എന്തിനുള്ള സമയം.. വിക്ടർ വിറച്ചു കൊണ്ട് ചോദിച്ചു.....
അത് നിന്നെ ഞാൻ നരകത്തിൽ വെച്ച് കാണുന്ന അന്ന് പറഞ്ഞു തരാം...... See u in hell
വെറും ഇറച്ചി വെട്ടുന്ന ലഘവത്തോടെ ജോൺ വിക്ടോറിനെ അറുത്തു മാറ്റി... വിക്ടോറിന്റെ നിലവിളി ആ റൂമിൽ മുഴങ്ങി.. ജോൺ അവന്റെ കലി മുഴുവൻ വിക്ടോറിന്റെ ശരീരത്തിൽ തീർത്തു... ചോരക്കൊണ്ട് കുളിച്ച പോലെയായി ജോൺ..
വിക്ടറിന്റെ ജീവനറ്റ ശരീരം നിലത്തേക്ക് വീണു....
ജോൺ രക്തം കൊതിക്കുന്ന രാക്ഷസനെ പോലെ ലീനയുടെ അടുത്തേക്ക് പാഞ്ഞു..
ആ വിജനമായ ഐലൻഡിലെ ഉപേക്ഷിക്കപ്പെട്ട ആ പഴയ ഗോഡൗണിൽ ചോരയൊലിപ്പിച്ചു കൊണ്ട് സ്റ്റെല്ല കിടക്കുകയായിരുന്നു. ഒരു സിറ്റിയിലെ കുറ്റവാളികളെ വിറപ്പിച്ചിരുന്ന ഡെപ്യൂട്ടി കമ്മീഷണർ സ്റ്റെല്ല! പക്ഷേ ഇന്ന് അവൾ സ്വന്തം അനിയത്തി നെയ്ത ചതിക്കുഴിയിൽ വീണിരിക്കുന്നു. കൈകൾ ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരുന്നു.
അവൾക്ക് മുന്നിൽ ഒരു ആഡംബര കസേരയിൽ കാൽമേൽ കാൽവെച്ച് ലീന ഇരിപ്പുണ്ടായിരുന്നു. അവളുടെ കയ്യിൽ ഒരു ചാട്ടവാറ ഉണ്ടായിരുന്നു. ലീനയുടെ മുഖത്ത് ഒരു രാക്ഷസീയമായ ഭാവമായിരുന്നു.
ലീന: "എന്താ ഡി കമ്മീഷണർ
💬 Comments
View all comments