0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 7 [Eren Yeager] [Climazx]

Author : Eren Yeager Read All Parts 9847

ചേച്ചി, നീതി, നിയമം എന്ന് പറഞ്ഞു എന്റെ ബിസിനസ്സിൽ തലയിടുമ്പോൾ നീ ഓർക്കണമായിരുന്നു—നിന്റെ ഈ അനിയത്തി നിനക്കും മുകളിലാണെന്ന്!"

​ലീന ആ ചാട്ടവാറുകൊണ്ട് സ്റ്റെല്ലയുടെ തോളിലേക്ക് ശക്തമായി അടിച്ചു. സ്റ്റെല്ല വേദനകൊണ്ട് പുളഞ്ഞു, എങ്കിലും അവൾ കണ്ണീരൊഴുക്കിയില്ല.

​സ്റ്റെല്ല: "ലീന... നീ എന്റെ കൂടെ പിറപ്പ് തന്നെയാണോ... Bitch....

​ലീന: "കൂടെപ്പിറപ്പ് പോലും! നിന്റെ നിയമം പറയുന്ന ജയിലിൽ കിടന്ന് മരിക്കാൻ എനിക്ക് സൗകര്യമില്ല. ഈ ഐലൻഡിൽ വെച്ച് ഇന്ന് നിന്റെ അധ്യായം തീരും. പോലീസിന്റെ റെക്കോർഡിൽ നീ ഡ്യൂട്ടിക്കിടയിൽ കാണാതായ ഒരു ഓഫീസർ മാത്രമായിരിക്കും!"

​ലീന വീണ്ടും അടിക്കാനായി ചാട്ടവാറ് ഉയർത്തിയതും, ഗോഡൗണിന്റെ വശങ്ങളിലെ ജനൽച്ചില്ലുകൾ ഒന്നടങ്കം തകർന്നു തരിപ്പണമായി.

​ഭീകരമായ ഒരു സ്ഫോടനത്തോടെ ആ ഗോഡൗണിന്റെ വലിയ ഇരുമ്പ് വാതിൽ തെറിച്ചുപോയി. പുകപടലങ്ങൾക്കിടയിലൂടെ ഒരു രൂപം മുന്നോട്ട് നടന്നു വന്നു. കറുത്ത ലോങ് കോട്ടും, കയ്യിൽ ഒരു അത്യാധുനിക തോക്കും ഏന്തിക്കൊണ്ട് ആ മനുഷ്യൻ ഒരൊറ്റ നടപ്പ്!

ജോൺ ചോരയിൽ കുളിച്ചു ആ പുകമറ യിലൂടെ മുന്നോട്ട് വന്നു..

അവന്റെ കൈയിൽ വിക്ടോറിന്റെ അറുത്തു മാറ്റിയ തലയും ഉണ്ടായിരുന്നു.

​അവനെ കണ്ടതും ലീനയുടെ കയ്യിലെ ചാട്ടവാറ് താഴെ വീണു. അവളുടെ ഗുണ്ടകൾ തോക്കുകളെടുക്കാൻ നോക്കിയെങ്കിലും, ജോണിന്റെ ഒപ്പമുണ്ടായിരുന്ന സ്നൈപ്പർമാർ ഒരൊറ്റ സെക്കൻഡിൽ അവരെയെല്ലാം വെടിവെച്ചിട്ടു....

അതേ ജോണിന്റെ റഷ്യൻ മാഫിയ പട്ടാളം അപ്പോളേക്കും ആ ഐലൻഡ് വളഞ്ഞിരുന്നു.

​ജോൺ പതുക്കെ നടന്ന് സ്റ്റെല്ലയുടെ അരികിലെത്തി. അടികൊണ്ട് അവശയായി കിടക്കുന്ന സ്റ്റെല്ലയെ കണ്ടതും അവന്റെ കണ്ണുകൾ ചുവന്നു തുടുത്തു. അവൻ അവന്റെ coat കൊണ്ട് അവളെ പുതപ്പിച്ചു

​ജോൺ പതുക്കെ കുനിഞ്ഞ് സ്റ്റെല്ലയുടെ കെട്ടുകൾ കത്തികൊണ്ട് ഒരൊറ്റ വെട്ടിന് അറുത്തുമാറ്റി.

​സ്റ്റെല്ല (അത്ഭുതത്തോടെ): "ജോൺ... നീ

​ജോൺ അവളുടെ തലയിൽ പതുക്കെ തലോടിക്കൊണ്ട് എഴുന്നേറ്റു നിന്നു. എന്നിട്ട് ലീനയ്ക്ക് നേരെ തിരിഞ്ഞു. അവന്റെ ശബ്ദം ആ ഗോഡൗണിൽ മുഴങ്ങി കേട്ടു

​ലീന ഭയന്നുവിറച്ച് പിന്നോട്ട് മാറി. അവൾ ഉറക്കെ നിലവിളിച്ചു

​ജോൺ തന്റെ തോക്ക് പതുക്കെ ലോഡ് ചെയ്തു. അവൻ ലീനയുടെ നേരെ ഒരടി മുന്നോട്ട് വെച്ചു

💬 Comments

View all comments