0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 7 [Eren Yeager] [Climazx]

Author : Eren Yeager Read All Parts 9848

ലീന സ്റ്റെല്ലയെ നോക്കി....

അവസരം കിട്ടിയപ്പോൾ നീ എന്നെ കൊല്ലേണ്ടതായിരുന്നു ലീന... Now its u r turn

​ജോൺ തോക്ക് കൃത്യമായി ലീനയുടെ നെറ്റിക്ക് നേരെ ചൂണ്ടി....

നീ ഇവളോട് ചെയ്തതിനു ഇതിലും ചെറിയ ശിക്ഷ തരാൻ എന്നെ കൊണ്ട് സാധിക്കില്ല... നിനക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അവനെ ഞാൻ ഭൂമിയിലെ നരകം കാട്ടി കൊടുത്തേനെ..... സീ u in hell...

​രണ്ട് വെടിയൊച്ചകൾ. ചതിയുടെയും അഹങ്കാരത്തിന്റെയും പ്രതീകമായിരുന്ന ലീന നെഞ്ചിൽ വെടിയേറ്റ് തൽക്ഷണം നിലംപതിച്ചു. അവളുടെ കഥ അവിടെ അവസാനിച്ചു.

​അനിയത്തിയുടെ മരണം ഒരു കുലുക്കവുമില്ലാതെ സ്റ്റെല്ല കണ്ട് നിന്നു... ചെറുപ്പത്തിലേ അവരുടെ കുറച്ചു നല്ല ഓർമകൾ മാത്രം ഒരു ഫ്ലാഷ് ബാക്ക് പോലെ സ്റ്റെല്ലയുടെ മനസ്സിലേക്ക് ഓടി വന്നു... അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി...

അനിയത്തിയുടെ മരണം കണ്മുന്നിൽ കണ്ടിട്ടാണോ.. അതോ തനിക്ക് നീതി കിട്ടിയത് കൊണ്ടാണോ ആ കണ്ണ്നീർ വന്നതെന്ന് സ്റ്റെല്ലയ്ക്ക് പോലും അപ്പോൾ മനസിലായില്ല..

​ലീന വീണതും ജോൺ ഒട്ടും സമയം കളയാതെ അവശയായ സ്റ്റെല്ലയെ തന്റെ കൈകളിൽ കോരിയെടുത്തു. പുറത്ത് സ്ഫോടനങ്ങളുടെ ശബ്ദം കേൾക്കാൻ തുടങ്ങിയിരുന്നു.

​സ്റ്റെല്ല: "ജോൺ... പുറത്ത് എന്താ സംഭവിക്കുന്നത്?"

​ജോൺ: "നിന്നെ ഉപദ്രവിച്ച ഈ മണ്ണ് ഇനി ഭൂമിയിൽ ഉണ്ടാകരുത്. ഈ ഐലൻഡിന്റെ നാല് കോണിലും എന്റെ ആൾക്കാർ ടൈം ബോംബുകൾ വെച്ചിട്ടുണ്ട്. വെറും 12 മിനിറ്റ്... ഈ ഐലൻഡ് പൂർണ്ണമായി തകരും."

​ജോൺ സ്റ്റെല്ലയെയും എടുത്തു കൊണ്ട് വേഗത്തിൽ പുറത്തേക്ക് നടന്നു. അവന് പിന്നിൽ ആ ഗോഡൗൺ വലിയൊരു സ്ഫോടനത്തോടെ തകർന്നു വീണു. ഐലൻഡിന്റെ ഓരോ ഭാഗവും ഒന്നൊന്നായി വായുവിൽ ഉയർന്നു പൊട്ടാൻ തുടങ്ങി. തീജ്വാലകൾ ആകാശത്തെ ചുവപ്പിച്ചു.

​തീരത്ത് നിർത്തിയിട്ടിരുന്ന ജോണിന്റെ ആഡംബര സ്പീഡ് ബോട്ടിലേക്ക് അവൻ സ്റ്റെല്ലയെ സുരക്ഷിതമായി കിടത്തി. ബോട്ട് സ്റ്റാർട്ടായി ആ ദ്വീപിൽ നിന്നും അതിവേഗം ദൂരേക്ക് കുതിച്ചു.

​പിന്നിലേക്ക് നോക്കുമ്പോൾ ആ ഐലൻഡ് കത്തിയെരിഞ്ഞ് കടലിലേക്ക് താണുപോകുന്നത് കാണാമായിരുന്നു.

അവർ പോയ തൊട്ട് പിന്നാലെ ഐജി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അവിടെ എത്തി.. കുറെ ചാരവും

💬 Comments

View all comments