Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 7 [Eren Yeager] [Climazx]
പുകയും മാത്രമേ അവിടെ ബാക്കി ഉണ്ടായിരുന്നുള്ളു..
ബോട്ടിൽ കിടന്നുകൊണ്ട് സ്റ്റെല്ല ജോണിന്റെ മുഖത്തേക്ക് നോക്കി. അവൾ ചോദിച്ചു:
സ്റ്റെല്ല: "ഇനി നമ്മൾ തമ്മിൽ കാണുമ്പോൾ നമ്മൾ ആരായിരിക്കും ജോൺ?"
ജോൺ ബോട്ടിന്റെ സ്റ്റിയറിംഗ് തിരിച്ച്, ആകാശത്തേക്ക് നോക്കി പുകച്ചുരുളുകൾക്കിടയിലൂടെ ചിരിച്ചുകൊണ്ട് പറഞ്ഞു:
ജോൺ: ഞാൻ ആരായിരിക്കും എന്നതിന് ഇവിടെ പ്രസക്തിയില്ല.. നീ നാളെ രാത്രി കണ്ണ് തുറക്കുന്നത് tunishya എന്ന രാജ്യത്തായിരിക്കും.. അവിടെ പുതിയ പേരിൽ പുതിയ ഭാവത്തിൽ നിനക്ക് പുതിയ ജീവിതം തുടങ്ങാം....
കത്തിയമരുന്ന ഐലൻഡിനെ പിന്നിലാക്കി, ആ കറുത്ത കടലിലൂടെ ജോണിന്റെ ബോട്ട് ഒരു കൊടുങ്കാറ്റ് പോലെ മുന്നോട്ട് കുതിച്ചു....
എങ്കിലും.. നീയാരാ ജോൺ... ശരിക്കും നീ എന്നെ എന്തിനാ ഇത്രയും ഹെല്പ് ചെയ്തത്.. I need an answer...
സ്റ്റെല്ലയുടെ ചോദ്യത്തിന് ജോണിന് മറുപടി ഇല്ലായിരുന്നു...
എല്ലാത്തിനും ഉത്തരം ഇല്ല സ്റ്റെല്ല.... ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്തതാണ് നല്ലത്...സോറി....
അത്ര മാത്രം പറഞ്ഞു കൊണ്ട്.. ജോൺ അവന്റെ പോക്കറ്റിൽ കിടന്നിരുന്ന ഒരു നീഡിൽ അവൻ അവളുടെ കഴുത്തിൽ കുത്തി ഇറക്കി.... സ്റ്റെല്ല വീണ്ടും ബോധരഹിതയായി.....
കൃത്യം 11 മണിക്കൂറിനു ശേഷം കണ്ണ് തുറക്കുമ്പോൾ..... സ്റ്റെല്ല tunishya എന്ന രാജ്യത്തെ ഒരു ആഡംബര ഹോട്ടലിൽ ആയിരുന്നു... ബെഡിന്റെ അടുത്തായി ഒരു കത്തും.... അവൾ ആ ലെറ്റർ തുറന്നു......
Dear സ്റ്റെല്ല....
നിങ്ങൾക്കായി ഇനിയും ഒരു ജീവിതം ഉണ്ട്.. ഈ നാട്ടിൽ ഇനി സ്റ്റെഫി ആയിരിക്കും... നിങ്ങളുടെ പുതിയ പാസ്പോർട്ട്, ഐഡന്റിറ്റി കാർഡ് എല്ലാം അതിനോടൊപ്പം ഉണ്ട്.... ഒരിക്കൽ അനിയത്തിയെ അന്വേഷിച്ചു പോയി എല്ലാം കൈ വിട്ട് പോയ പോലെ ഇനി എന്നെ തേടി വരരുത്.... എത്ര വന്നാലും നിങ്ങൾ മനസു കൊണ്ടൊരു പോലീസ്കാരിയും ഞാൻ ഒരു കൊള്ളക്കാരനും തന്നെയാണല്ലോ...
എല്ലാം മറന്ന് നീ നല്ലൊരു ജീവിതം നയിക്കുന്നത് കാണാനാണു എനിക്കിഷ്ടം നിനക്ക് എന്നെ കാണാൻ പറ്റില്ലേങ്കിലും നിന്റെ കാണമാറയത്ഞാൻ ഉണ്ടാകും.. എന്നും എപ്പോളും
So.. ഇനി ഒരിക്കലും നമ്മൾ കണ്ട് മുട്ടല്ലേ എന്ന് പ്രാർത്ഥിക്കാം... എന്ന് സ്നേഹത്തോടെ... ജോൺ....... ❤️❤️
END
💬 Comments
View all comments