Chapter Title : ഒരു കൈ സഹായം സഹായം [അംബി]
ആയത് ആണ് ഇനി മെക്കാനിക്ക് വന്നിട്ടെ എടുക്കാൻ പറ്റുള്ളോ
പകരം വേറെ ബസ് അയക്കാൻ പറ്റില്ലെന്നും പറഞ്ഞു
ഫോണ് എടുത്തു നോക്കിയപ്പോൾ നെറ്റവർക്കും ഇല്ല ആരെയും വിളിക്കാനും വഴിയില്ല
ഇറങ്ങി വരാൻ കണ്ട നിമിഷത്തെ ഞാൻ മനസ്സറിഞ്ഞു ശപിച്ചു
ഇനിപ്പോ വല്ല ജീപ്പും വരണം
കൂരാ കൂരിരുട്ടാണ്, ദൂരെ ആനയുടെ ചിന്നം വിളിയെല്ലാം കേൾക്കാം
വീട്ടിലേക്ക് ഇനിയും മുപ്പത് കിലോമീറ്റർ പോവണം
പെട്ടന്ന് ഒരു ജീപ്പ് വന്നു
അതിൽ യാത്രക്കാർ ഉണ്ട്, എന്നാലും കൂടെ ഉള്ള ആളുകൾ അതിൽ താങ്ങി പിടിച്ചു എങ്ങനെയോ കേറി
ഇനി സൂചി കുത്താൻ ഇടമില്ല
വണ്ടിയുടെ ഡ്രൈവർ പറഞ്ഞു ചേച്ചി ഇവിടെ നിന്നോ പിന്നാലെ വേറെ വണ്ടി വരുന്നുണ്ട് അതിൽ കേറി പൊന്നാളാൻ
കുറച്ചു നേരം ഞാൻ അവിടെ നിന്നു.
ബസ്സിലെ ഡ്രൈവറും കണ്ടെക്ടറും കൂടി എങ്ങോട്ടോ നടന്നു പോകുന്നുണ്ടായിരുന്നു
കുറച്ചു കഴിഞ്ഞിട്ടും വണ്ടികൾ ഒന്നും വന്നില്ല
ഞാൻ ബാഗും പിടിച്ചു ബസ്സിൽ ചാരി നില്പായി
ആനയുടെ ചിന്നം വിളി അടുത്തായി വരുന്നത് തോന്നി എനിക്ക്
നല്ല പേടി ആയി, ഒറ്റക്ക് ഒരു കാട്ടിൽ ആരും കൂട്ടിന് ഇല്ലാതെ
ദൂരെ നിന്ന് ഒരു വണ്ടിയുടെ വെളിച്ചം വരുന്നത് കണ്ടു
പക്ഷെ ജീപ്പല്ല
ഒരു കാർ ആയിരുന്നു
ഞാൻ ബാഗും പിടിച്ചു നിൽക്കുന്നത് കണ്ടായിരിക്കണം അടുത്ത് നിർത്തി
രണ്ട് പുരുഷന്മാർ ആയിരുന്നു അതിൽ
എന്താ ഇവിടെ നിൽകുന്നേ എന്ന് ചോദിച്ചു
ഞാൻ ബസ് കേടായതും പോകണ്ട സ്ഥലവും ജീപ്പ് കാത്തു നിൽക്കുക ആണെന്നും പറഞ്ഞു
അവരും അങ്ങോട്ട് ആണ്, വിശ്വാസമുണ്ടെങ്കിൽ കേറിക്കോളാൻ പറഞ്ഞു
💬 Comments
View all comments