Chapter Title : ഒരു ക്രിസ്തുമസ്സ് പ്രണയ കഥ [Kambi Mahan]
മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. വീണ്ടും ഒരു തവണ കൂടി പള്ളിമുറ്റത്ത് പോകണം. ആ ശവക്കല്ലറ ഒന്നു കാണണം.
അവനതു നാൻസിയോട് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല
“ എന്തിനാ ഇനിയും അങ്ങോട്ട്………………..”
അവൾ പേടിച്ചു അവനെ കെട്ടി പിടിച്ചു
അവൻ അവളെ ആസോസിപ്പിച്ചു
ഇന്നലെ രാത്രിയിൽപോയ അതേ വഴികളിലൂടെ അവർ വീണ്ടും നടന്നു.
പേടികൊണ്ടു അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു കുന്നിൻ മുകളിൽ കല്ലുകൊണ്ട് പണിതീർത്ത ആ പഴയ ദേവാലയം തല ഉയർത്തി നിൽക്കുന്നു. കഴിഞ്ഞ രാത്രിയിലെ ഭയപ്പെടുത്തുന്ന കാഴ്ച മനസ്സിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. കരിയിലകൾ വീണുനിറഞ്ഞ വഴിത്താരകൾ. തെളിഞ്ഞ നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ പൈൻ മരത്തിന്റെയും ഇലകൾ കാറ്റത്ത് താഴേക്ക് കൊഴിഞ്ഞു വീഴുന്നതു കാണാം. ഒന്നുരണ്ടാളുകൾ ചേർന്ന് വഴിയിലെ ഉണങ്ങിയ ഇലകളെല്ലാം തൂത്തു വൃത്തിയാക്കുന്നു. കുന്നിൻ മുകളിലെ നിരപ്പായ പ്രദേശത്ത് ശാന്തമായി ഉറങ്ങുന്ന ദേവാലയം.
.വർഷങ്ങളായി ഉപയോഗിക്കാതിരുന്നതെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന പഴയൊരു പിയാനോ വലത്തു വശത്തായി കാണാം. ഇന്നലെ രാത്രിയിൽ ഈ പിയാനോയിൽ നിന്നാണോ വിഷാദരാഗം വന്നത്...?
അങ്ങനെയെങ്കിൽ അതാരായിരിക്കും വായിച്ചത്...?
മനസ്സിൽ ഭയപ്പെടുത്തുന്ന പല സംശയങ്ങളും വന്നുകൊണ്ടിരുന്നു. ഇരുവരും പള്ളിയ്ക്കുള്ളിലെ വിസ്മയകാഴ്ചകൾ കണ്ടുകൊണ്ടിരുന്നു.
പള്ളിമുറ്റത്തു നിന്നു അല്പം മാറി മറ്റൊരു കുന്നിൻപ്പുറത്താണ് സെമിത്തേരി. ഇവിടുത്തെ മരങ്ങൾ പോലും ശോകമൂകമായാണ് നിൽക്കുന്നത്. എന്നോ നടന്ന ദുഃഖകഥയിലെ നായിക നായകന്മാരെ പോലെ...എല്ലാം ഉള്ളിലൊതുക്കി നിൽക്കുന്നു. കുന്നിൻമുകളിലെ സെമിത്തേരിയിലേക്ക് അവർ നടന്നു.
ഏറെ പഴക്കമുള്ള ശവക്കല്ലറകൾ പലയിടത്തും കാണാം. അനേകം ആത്മാക്കൾ ഉറങ്ങുന്ന സെമിത്തേരി ഇപ്പോൾ മൂകമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മരണ തീയതികൾ മാർബിൾപ്പാളികളിൽ കൊത്തിയിരിക്കുന്നു. കഴിഞ്ഞ രാത്രിയിൽ ആൾരൂപങ്ങൾ കണ്ട കല്ലറയ്ക്കരികിലേക്കവർ നടന്നു.
നാൻസി
💬 Comments
View all comments