Chapter Title : ഒരു ക്രിസ്തുമസ്സ് പ്രണയ കഥ [Kambi Mahan]
നമ്പറുകൾ കൈ മാറി
ആദ്യമൊന്നും വിളിച്ചില്ല…..
പിന്നെ കുറേശേ വിളിയായി……….

പിന്നെ ആ വിളി മണിക്കൂറുകളോളം നീണ്ടു പോയി
വിശേഷങ്ങൾ പറയും
ഞാൻ എന്റെ സങ്കടങ്ങൾ പറയും, അപ്പോൾ സ്റ്റീഫൻ ആസോസിപ്പിക്കും
രാത്രി മണിക്കൂറുകളോളം സംസാരിക്കും
സ്റ്റീഫനോ പല കാര്യങ്ങൾ പറയുമെങ്കിലും ജീവിതത്തെ കുറിച്ച അധികം സംസാരിച്ചില്ല
ഞാൻ ചോദിച്ചുമില്ല
പിന്നീട ഒരിക്കൽ വീണ്ടും ഞാൻ മൂന്നാർ കാണാൻ വന്നു അന്നാണ് സ്റ്റീഫൻ സ്റ്റീഫന്റെ ജീവിത കഥ പറയുന്നത്
പാവം………………
എന്റെ മടിയിൽ കിടന്നു പൊട്ടി പൊട്ടി കരഞ്ഞു…………….
എനിക്കോ ഒന്ന് അസോസിപ്പിക്കാനോ പറ്റിയില്ല
ആ ചിരിക്കുന്ന മുഖമുള്ള സ്റ്റീഫൻ ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കി നടക്കുന്നു
അപ്പോൾ എനിക്ക് സ്റ്റീഫനോടുള്ള പ്രണയം കൂടി കൂടി വന്നു
പ്രണയം ആണോ…………..
അറിയില്ല…………….
സ്റ്റീഫൻ ഇല്ലാതെ പറ്റാതെ ആയി

. ഇടയ്‌ക്കൊരു തണുത്തകാറ്റ് വീശിയടിച്ചു കടന്നു പോയി. നാൻസി കൊണ്ട് തല മൂടി കഴുത്തിനു ചുറ്റും മഫ്ളർ ഇട്ടു. കുറെദൂരം മുന്നോട്ട് നടന്നു. വഴിവിളക്കിന്റെ വെട്ടത്തിൽ വിജനമായ വഴികൾ. വീടുകളുടെ മുറ്റത്തു ക്രിസ്മസ്സ് വിളക്കുകൾ മിന്നിത്തെളിയുന്നു. ക്രിസ്മസ്സ് രാത്രികളിൽ നീലാംബരത്ത് തെളിയുന്ന നക്ഷത്രങ്ങളെ അവർ വ്യക്തമായി കണ്ടു. ദൂരെയെവിടെയോ കരോൾ സംഘങ്ങളുടെ പാട്ടുകൾ കേൾക്കാം.
ദൈവപുത്രന്റെ ജനനം വിളിച്ചറിയിക്കുന്നവർ.
കുറെ മുന്നോട്ടു നടന്നപ്പോഴാണ് കുന്നിൻ മുകളിൽ സ്കോട്ടീഷ് മാതൃകയിലുള്ള കല്ലുകൊണ്ടു നിർമ്മിച്ച ഒരു പഴയപള്ളി അവരുടെ ശ്രദ്ധയിൽപ്പെട്ടത്. യുറോപ്പ്യൻ രാജ്യങ്ങളിലാണ് സാധാരണയായി ഇത്തരം പള്ളികൾ കാണുന്നത്. കൗതുകകരമായി തോന്നിയ ആ ദേവാലയം കാണാൻ സൈപ്രസ്സ് മരങ്ങളുടെയും പൈൻ മരങ്ങളുടെയും ഇടയിലൂടെയുള്ള പാതയിൽ അവർ ആ രാത്രിയിൽ കുന്നിൻ മുകളിലേക്ക് നടന്നു.
💬 Comments
View all comments