Chapter Title : ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ]
ഞാൻ ആ വീടിൻ്റെ പടിയിറങ്ങി. അച്ഛൻ്റെ വാക്കുകളിലെ മൂർച്ച മദ്യത്തെ എന്നിൽ നിന്നകറ്റി. കുഞ്ഞിനേയും കൊണ്ട് കോഴിക്കോട്ടേക്കു കേറി, ഇവിടെ വന്ന് ഒരു ജോലിയും താമസവും രണ്ടു ദിവസത്തെ അലച്ചിലിനൊടുവിൽ കണ്ടെത്തി. ഞാൻ പട്ടിണി കിടന്നെങ്കിലും എൻ്റെ കുഞ്ഞിനെ ഞാൻ കിടത്തിയില്ല. പിന്നെ ഒരു വാശിയായിരുന്നു അവൾ ആരതി അവൾ കാരണം മുടങ്ങിയ പഠിപ്പും ഞാൻ തിരിച്ചു പിടിച്ചു.
മൂന്നു കൊല്ലം നീണ്ട പ്രണയം, ജീവൻ്റെ പാതിയായി ലയിച്ചതാണ്. ശരീരവും മനസും . ഡിഗ്രി കാലം പ്രണയിച്ച ആ നാളുകൾക്ക് ഒടുവിൽ നല്ല ഒരു ആലോചന പണത്തിൻ്റെ തിളക്കത്തിനു മുന്നിൽ എന്നെ വിട്ട് അവൾ അവൻ്റെയായി. അന്നു തകർന്ന ഞാൻ ,മദ്യം അവൻ്റെ ലോകത്തിലെ അടിമയും .
മിന്നു അവൾക്ക് വേണ്ടി, ആ ഒരു വാശിയിൽ നേടിപ്പിടിച്ചതാണ് ഇതെല്ലാം അനാഥരുടെ സമ്പാദ്യം. വീട്ടുക്കാരെ കാണാൻ കൊതിയുണ്ട് പക്ഷെ പോകാൻ പേടിയാണ് ഇവൾ എൻ്റെ ആരുമല്ല എന്ന സത്യം അവൾ അറിയരുത്. അതിനായി ഞാൻ സ്വയം ഇഷ്ടപ്പെടുന്നതും ഈ അനാഥത്വമാണ്.
ഒടുക്കം ആരതി അവളും ഒരനാഥയായി തെരുവിൽ കിടക്കുന്നു, പണത്തിനു പിന്നാലെ പാഞ്ഞ അവൾ സ്നേഹത്തിൻ്റെ വിലയറിഞ്ഞില്ല.
അച്ഛാ ........
മിന്നുമോൾ ഓടി വന്നു കവിളിൽ മുത്തിയ നേരം ആരതിയുടെ ദുഖിക്കുന്ന ഓർമ്മകളും എന്നിൽ നിന്നു മാഞ്ഞു പോയി
..................................................................................
റോസി അവൾ ലേബർ റൂമിൽ അലറുകയാണ് പ്രസവവേദനയിൽ . പുറത്ത് കുഞ്ഞിനെ കിട്ടുന്ന സന്തോഷത്തെക്കാൾ ഏറെ മകളുടെ ജീവിതം നശിച്ച ദുഖത്തിൽ മാതാപിതാക്കൾ കരയുകയാണ്.
ഒരു കുഞ്ഞ് ആർത്ത നാദവുമായി അവൾ പിറന്നു വീണു. മയക്കത്തിൽ നിന്നും
💬 Comments
View all comments