0%

Chapter Title : ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ]

ഉണർന്ന റോസി തേടിയത് തൻ്റെ ജീവൻ്റെ തുടിപ്പിനെയാണ്. തനിക്കരികിൽ ശൂന്യമാണെന്നു കണ്ട് അവൾ അലറി ഒരു ഭ്രാന്തിയെ പോലെ. ആ കുഞ്ഞ് അവളുടെ പ്രതീക്ഷയാണ് , മുന്നോട്ട് ജീവിക്കാനുള്ള അവളുടെ ഏക ആശ്രയം . അന്ന് മരിക്കാൻ ഒരുങ്ങിയ ആ നിമിഷം എൻ്റെ കുഞ്ഞെനിക്കു തന്ന അടയാളം ഒരു കുഞ്ഞു തലക്കറക്കമാണ്. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ രണ്ടു ജീവൻ പോകുമായിരുന്നു. അന്ന് ആ മഴയുള്ള രാത്രിയിൽ, നനഞ്ഞിറനായി അവനോടൊപ്പം ഒരു ഹോട്ടലിൽ മുറിയെടുത്തപ്പോ താനും സന്തുഷ്ടയായിരുന്നു. ആൽബി തൻ്റെ കഴുത്തിൽ മിന്നുകെട്ടാൻ പോകുന്നവൻ തൻ്റെ പ്രണൻ്റെ പ്രാണനായ കാമുകൻ. ശരീരവും മനസും അവന് എന്നോ താൻ അർപ്പിച്ചതാണ്. തെറ്റായ ഒരു നോട്ടം, ഒരു സ്പർഷനം അവനിൽ നിന്നും ഉണ്ടായിട്ടില്ല. താൻ ചെറുതായി അതിരു വിട്ടാൽ പോലും അവൻ വിലക്കാറാണ് പതിവ് . അവനിലെ മാന്യമായ പെരുമാറ്റം ഏതൊരു പെണ്ണും ആഗ്രഹിക്കും ഞാനും ആഗ്രഹിച്ചിരുന്നു.
അന്ന് ആ തണുപ്പിൽ ഇരുവരും അറിയാതെ ശരീരങ്ങൾ ചൂടു കാഞ്ഞ നിമിഷം, ഓർക്കാൻ മാധുര്യമുള്ള നിമിഷം , അവൻ എനിക്കായി പകർന്നു തന്നു. എന്നിലെ സർവ്വവും പകർന്ന് ഞാൻ അവനെ സ്വന്തമാക്കി. പിന്നീടുള്ള ദിനങ്ങൾ ഞാനറിഞ്ഞ സത്യം അത് വിശ്വസിക്കാൻ എനിക്കായില്ല. അവൻ്റെ ഫോൺ കോളുകൾ വരാതെയായി അവനെ കാണാൻ ശ്രമിക്കുമ്പോ പരാജയം മാത്രം എന്നെ തേടി വന്നു. എന്നിൽ നിന്നും അവൻ എങ്ങോ ദൂരെ പോയി മറഞ്ഞു. അവൻ്റെ ആ മാന്യത ഒരു മുഖമൂടി ആയിരുന്നു എന്നു തിരിച്ചറിയാൻ നേരമേറെയായി പോയി, പലപ്പോഴും ജീവിതം അങ്ങനെയാണ് എല്ലാം കഴിഞ്ഞ് പുതിയ വഴികൾ

💬 Comments

View all comments