0%

Chapter Title : ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ]

ഭാഗ്യമല്ലല്ലോ ആരു പറഞ്ഞു ഡോക്ടർ ആണ് മറുപടി പറഞ്ഞത്. ജനിച്ചപ്പോ കുഞ്ഞിന് ചെറിയ പ്രശ്നങ്ങൾ അതിനാൽ ഐ സി യു കുഞ്ഞുണ്ട് എന്നറിഞ്ഞ നിമിഷം ഞാനനുഭവിച്ച ആനന്ദം അത് പറഞ്ഞറിയിക്കുവാൻ സാധിക്കില്ല.
അതെ താനൊരു ആൺ കുഞ്ഞിന് ജൻമം നൽകി. അവനെ ആൽബി എന്നു വിളിക്കണം മനസിൽ പഴയ പ്രണയത്തിൻ്റെ സ്മരണയിൽ ഉണർന്നതാണ് താൻ പോലും അറിയാതെ. വിവേകം ഉണർന്ന നിമിഷം താനത് തിരുത്തി. ഇല്ല ഒരിക്കലും ആ നീചൻ്റെ പേരിൽ ഞാനെൻ്റെ ഓമനയെ വിളിക്കില്ല. ആ പേരു പോലും അവനറിയരുത്ത്. ആ കഴുകൻ കണ്ണുകൾ ഒരിക്കലും അവനിൽ പതിക്കരുത്. അവനെ ഞാൻ വളർത്തും , സ്നേഹമെന്തെന്നും പ്രണയമെന്തെന്നും ഞാൻ പഠിപ്പിക്കും. സ്ത്രീ എന്തെന്നും അവളോടെങ്ങനെ പെരുമാറ്റണമെന്നും ഞാൻ പഠിപ്പിക്കും, ആ നീചൻ്റെ രക്തം അവനിലുമുണ്ട് അതിലെ വിഷവിത്തിനെ അവനിൽ വളരാൻ അനുവദിക്കാതെ ഞാൻ വളർത്തും നല്ലൊരു പുരുഷനായി. രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ എൻ്റെ കുഞ്ഞ് എനിക്കരികിലെത്തി. അവൻ ആദ്യമായി മുലപ്പാൽ നുകർന്ന നിമിഷം എന്നിലെ മാതൃത്വം പൂർണ്ണത നേടി. ജീവിക്കാൻ ഒരുപാട് ആഗ്രഹവും. .................................................................................. മോളെ വാ പോവാം ഇല്ല അച്ഛാ ഞാൻ വരില്ല ഞാൻ പറയുന്നത് കേൾക്കു മോളേ വേണുവേട്ടൻ ഉറങ്ങുന്ന മണ്ണ് വിട്ട് ഞാൻ വരില്ല മോൾ പൊയ്ക്കോ അമ്മേ , അമ്മയ്ക്കു ഞാനൊരു ഭാരമായോ എൻ്റെ പൊന്നു മോളേ ആ വാക്കുകൾക്ക് പിറകേ അമ്മ വന്നെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഞാനും കരയുകയായിരുന്നു. ആ നിമിഷം എൻ്റെ അച്ഛൻ്റെ മിഴികളും നനഞ്ഞിരുന്നു. മരുമോളായിട്ടല്ല മകളായിട്ട അമ്മ നിന്നെ കണ്ടത് അറിയാം അമ്മേ എനിക്കറിയാ

💬 Comments

View all comments