0%

Chapter Title : ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ]

മോളുടെ ജീവിതമെങ്കിലും രക്ഷപ്പെടട്ടെ എന്നേ അമ്മ കരുതിയൊള്ളു. ഞാൻ ആതിര, ഒന്നര കൊല്ലം മുന്നെ ആദിയേട്ടൻ ഈ കഴുത്തിൽ താലി ചാർത്തി എന്നെ ഇവിടേക്കു കൊണ്ടു വരുമ്പോൾ ഭൂമിയിലെ ഏറ്റവും സന്തോഷവതി ഞാനായിരുന്നു. എട്ടു വർഷത്തെ പ്രണയം, വീട്ടുക്കാർ പോലും എതിരു നിൽക്കാതെ ഞങ്ങളുടെ ആഗ്രഹം സാധിച്ചു തന്നു. ആദ്യ രാത്രിയിലെ ആ നിമിഷങ്ങൾ, എത്ര തന്നെ അടുത്തറിഞ്ഞ പുരുഷനാണെങ്കിലും സ്ത്രീ അവളിലെ നാണം എന്നെയും കീഴ്പ്പെടുത്തിയിരുന്നു. അവിടുന്ന് അങ്ങോട്ടുള്ള ഞങ്ങളുടെ ജീവിതം അതിലെ സന്തോഷം , ഇണക്കവും പിണക്കവും എല്ലാം ഇന്നൊരു ഓർമ്മ മാത്രം നെറുകയിൽ മുത്തമേകി ബൈക്കെടുത്ത് രാത്രിയിൽ ആദിയേട്ടൻ ഇറങ്ങുമ്പോ മനസ്സ് അന്ന് ശാന്തമല്ലായിരുന്നു. ഇറക്കുമ്പോ അതിനു മുടക്കം പറയുന്നത് ഏട്ടനിഷ്ടമല്ല അതുകൊണ്ട് താനും ഒന്നും പറഞ്ഞില്ല. ആ രാത്രി തനിക്കു ഉറക്കം വന്നതേ ഇല്ല, മനസിൽ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വിങ്ങലായിരുന്നു.
നേരം വെളുത്തതും തന്നെ വരവേറ്റത് ആംബുലൻസിൻ്റെ ശബ്ദമായിരുന്നു. പടി കടന്നു വന്ന ആംബുലൻസിൽ നിന്നും വെള്ള തുണിയിൽ പൊതിഞ്ഞ ആഭിയേട്ടൻ്റെ ശരീരം കൊണ്ടു വരുന്നത് കണ്ട നിമിഷം എൻ്റെ ബോധം മറഞ്ഞിരുന്നു. ആ ദേഹം ചിതയിലെരിഞ്ഞ നാൾ മുതൽ ഒരു ഭ്രാന്തിയെ പോലെ താൻ കരഞ്ഞിരുന്നു. മുറിയിൽ ഒതുങ്ങിക്കൂടിയ ദിനരാത്രങ്ങൾ. എല്ലാം വേദനിക്കുന്ന ഓർമ്മകൾ മാത്രം. ഒരു പാട് സമയം വേണ്ടി വന്നു എനിക്ക് പഴയ പോലെ ഒന്നു ചിരിക്കുവാൻ, ഇന്നും ആ ചിരി ഒരഭിനയമാണ് അതും ആദിയേട്ടൻ്റെ അമ്മയ്ക്കും അച്ഛനും വേണ്ടി മാത്രം ഇന്നെൻ്റെ അച്ഛൻ വന്നത് എന്നെ കൂട്ടിക്കൊണ്ടു പോവാനാണ് . മൂന്നു മാസത്തെ

💬 Comments

View all comments