0%

Chapter Title : ?ഒരു കുത്ത് കഥ 18? [അജിത് കൃഷ്ണ]

മെല്ലെ കതക് അടച്ചു സോഫയിൽ വന്നിരുന്നു.tv യുടെ റിമോർട് അമർത്തി കുറച്ചു നേരം ചാനൽ മാറ്റി മാറ്റി ഇരുന്നു. എന്തോ സ്‌ക്രീനിൽ അവളുടെ മുഖം ആണ് തെളിഞ്ഞു കാണുന്നത്. അതേ അത്രത്തോളം ഭാര്യയെ കുറിച്ച് അയാൾ ചിന്തിച്ചു കൂട്ടി എന്ന് സാരം. കുളി കഴിഞ്ഞു അനു സ്വീകരണ മുറിയിൽ എത്തി. സമയം അപ്പോൾ 7:00 കഴിഞ്ഞു. അയാൾ ഒന്നും അറിഞ്ഞില്ല എന്ന് കരുതി അനു അടുത്ത് വന്നിരുന്നു.

അനു :ഏട്ടാ !!!

റാം ടീവിയിൽ നോക്കി പറഞ്ഞു.

റാം :ഉം എന്താ !!!

അനു :അല്ല ഒന്നും മിണ്ടുന്നില്ല !

റാം :വന്ന പാടെ ഒന്നും മിണ്ടാതെ പോയത് നീ ആല്ലേ !!പിന്നെ ഞാൻ മിണ്ടിയില്ല എന്നാണോ പറയുന്നത് !

അനു :അത്‌ ഏട്ടാ ഒരു തല കറക്കം പോലെ ഉണ്ടായിരുന്നു. ഒന്ന് കുളിച്ചു വന്നു സംസാരിക്കാം എന്ന് കരുതി.

റാം :ഉം ഇന്നലെ പാർട്ടി എങ്ങനെ ഉണ്ടായിരുന്നു.

അനുവിന്റെ കൈ പെട്ടന്ന് ഒന്ന് പിന്നിലേക്ക് വെട്ടിയത് അവൻ ശ്രദ്ധിച്ചു. അവളുടെ കണ്ണുകൾ പരതുന്നതും അവൻ കണ്ടു.

അനു :അത് അറിയാതെ ഞാൻ സോഫ്റ്റ്‌ ഡ്രിങ്ക്സ് ആണെന്ന് കരുതി ലിക്കർ കുടിച് പോയി ഏട്ടാ. പിന്നെ എനിക്ക് നല്ല തല കറക്കം ആയി. എങ്ങനെ എങ്കിലും ഒന്ന് കിടന്നാൽ മതി എന്നായിരുന്നു.

റാം :ആൻസി ചേച്ചി എന്നോട് എല്ലാം പറഞ്ഞു.

അനു പെട്ടന്ന് ഒന്ന് ഞെട്ടി.

അനു :എന്ത് പറഞ്ഞു !!!

റാം :അല്ല നീ അറിയാതെ ലിക്കർ കുടിച്ചു എന്നും പിന്നെ തല കറങ്ങി കിടന്നു

💬 Comments

View all comments