Chapter Title : ?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ]
നിന്റെ കാര്യങ്ങൾ ഒക്കെ നടക്കട്ടെ. ഞാൻ പിന്നെ വിളിക്കാം...
മാളവിക :ശെരി ചേച്ചി...
മാളവിക താഴെ നല്ല ബഹളം കേട്ടു കൊണ്ട് ആണ് താഴേക്ക് വന്നത്. അവിടെ മുംബൈയിൽ നിന്ന് ഇളയച്ഛനും ഇളയമ്മയുടെ മകനും വന്നിട്ടുണ്ട്. സത്യത്തിൽ ഇളയമ്മയുടെ മകനെ അനുവിനെകൊണ്ട് കെട്ടിക്കാൻ ആയിരുന്നു പ്ലാൻ. എന്നാൽ ഇതിനിടയിൽ ഒരു ഹിന്ദിക്കാരി പെണ്ണ് വന്നു ചെക്കന്റെ നെഞ്ചിൽ കയറി പോയി. പക്ഷേ അവൻ ഒരു ലോക കോഴി ആയിരുന്നു അത് കൊണ്ട് തന്നെ കല്യാണ ശേഷവും വായിനോട്ടത്തിൽ ഒരു കുറവും ഇല്ലായിരുന്നു. അവന്റെ പേരാണ് നിഖിൽ. ഇനി മറ്റൊരാൾ കൂടി അവരുടെ കൂടെ ഉണ്ട് പത്മനാഭൻ നായരുടെ മകൾ സ്വാതി. സത്യത്തിൽ ആ കുടുംബത്തിലെ ഏറ്റവും ഇളയ പെണ്ണു സ്വാതി ആണ്.നിഖിലിന്റെ വൈഫ് ഇപ്പോൾ പ്രെഗ്നന്റ് ആയത് കൊണ്ട് കല്യാണത്തിന് പങ്കെടുക്കാൻ വരാൻ കഴിഞ്ഞില്ല. മാളവിക താഴേക്ക് വന്നപ്പോൾ സ്വാതിയെ കെട്ടിപിടിച്ചു.
മാളവിക :അടിപൊളി എന്റെ കല്യാണത്തിന് എങ്കിലും എല്ലാരും വന്നല്ലോ...
പത്മനാഭൻ നായർ :ശേഷിക്കുന്ന കല്യാണം നാട്ടിൽ ഉള്ളത് ഇനി നിന്റെ അല്ലേ അത് ചേരാൻ ഞങ്ങൾ വന്നില്ലേ പിന്നെ എന്തിനാ ഞങ്ങൾ ഈ കുടുംബത്തിൽ...
മാധവൻ നായർ :എല്ലാരും വന്നല്ലോ അത് തന്നെ സന്തോഷം,, എല്ലാരും ഒരുമിച്ച് കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം ആണ്...
സ്വാതി :വല്യച്ച അനു ചേച്ചി എവിടെ വന്നിരുന്നോ നേരത്തെ...?
മാധവൻ നായർ :അവൾ അകത്തു ഉണ്ട് നിങ്ങൾ വന്നത് അറിഞ്ഞു കാണില്ല.
പെട്ടന്ന് അനു പുറത്തേക്ക് നടന്നു വന്നത്.
പത്മനാഭൻ നായർ :ആഹാ ആളു പറഞ്ഞു തീരുമ്പോളേക്കും എത്തിയല്ലോ..
💬 Comments
View all comments