0%

Chapter Title : ഒരു ക്വാറന്റീൻ സൌഭാഗ്യം [പ്രസാദ്]

Author : പ്രസാദ് Read All Parts 2.3K

നേരിയ കുറ്റബോധം തോന്നുന്നുണ്ടായിരുന്നു. എന്തോ അരുതാത്തത് ചെയ്ത പോലെ ഒരു തോന്നല്‍. ഞാന്‍ പതുക്കെ അവിടെ നിന്നും മുങ്ങി. അന്ന് പകല്‍ മുഴുവന്‍ ഞാന്‍ അവളെ ശ്രദ്ധിച്ചു. അതോടെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു. ഇന്നലെ നടന്നതൊന്നും അവള്‍ അറിഞ്ഞിട്ടില്ല. ഏതായാലും ഞാന്‍ കുറേ തീ തിന്നു. അപ്പോഴത്തെ ആ ഒരു സാഹചര്യത്തില്‍ അങ്ങനെ സംഭവിച്ചു പോയതാണ്. എന്‍റെ മനസ്സിനെ നിയന്ത്രിക്കാന്‍ അപ്പോള്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇനി ഇങ്ങനെ തീ തിന്നുന്ന ഏര്‍പ്പാട് ഒന്നും വേണ്ട. ഞാന്‍ ഉറപ്പിച്ചു.

അവള്‍ എന്നോട് പിണങ്ങിയാലുള്ള കാര്യം എനിക്ക് ആലോചിക്കാനേ കഴിയുന്നില്ല. ഞങ്ങള്‍ അത്ര കട്ട ചങ്കുകളാണ്. കഴിഞ്ഞുപോയ കാര്യങ്ങള്‍ ഓര്‍ത്ത് ഞാന്‍ ലജ്ജിച്ചു. അങ്ങനെ അന്നത്തെ പകലും അസ്തമിച്ചു. രാത്രി, ഭക്ഷണമൊക്കെ കഴിഞ്ഞ് ഞാന്‍ നേരത്തേ തന്നെ പോയി കിടന്നു. എന്നും ഞങ്ങള്‍ ഒന്നിച്ചാണ് മുകളിലേയ്ക്ക് പോകുന്നത്. പക്ഷേ, ഇന്ന് ഞാന്‍ നേരത്തേ അങ്ങ് പോയി. അവള്‍ വരുന്നതിന് മുന്നേ ഉറങ്ങണമെന്ന ഉദ്ദേശത്തോടെ കട്ടിലില്‍ കയറി കിടന്നു.

പതിവ് പോലെ അവള്‍, പാത്രങ്ങളൊക്കെ കഴുകിക്കഴിഞ്ഞ് കുറച്ച് സമയം ടി.വി.യും കണ്ടിട്ടാണ് മുകളിലേയ്ക്ക് വന്നത്. ഞാന്‍ എത്ര ശ്രമിച്ചിട്ടും എനിക്ക് ഒരുപോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. എങ്കിലും, ഞാന്‍ അവള്‍ സാധാരണ കിടക്കുന്നതിന് എതിര്‍ വശത്തേയ്ക്ക് ചരിഞ്ഞു കിടന്നുകൊണ്ട്, ഉറങ്ങുന്നതു പോലെ നടിച്ച് കിടന്നു. അന്നും അവളുടെ വേഷം മിഡി തന്നെയാണ്. അവള്‍ മുറിയില്‍ വന്നതൊക്കെ ഞാന്‍ അറിയുന്നുണ്ടായിരുന്നു. പതിവിന് വിപരീതമായി അവള്‍ മുറിയില്‍ കയറിയ ഉടന്‍, കതക് അടച്ച് കുറ്റിയുമിട്ടു. സാധാരണ കതക് ചേര്‍ത്ത് അടയ്ക്കാറേ ഉണ്ടായിരുന്നുള്ളു. പിന്നെ താഴെ

💬 Comments

View all comments