0%

Chapter Title : ഒരു ലേഡീസ് വാട്സ്ആപ് ഗ്രൂപ്പ് അപാരത 1 [Archer]

Author : Archer Read All Parts 40.9K

ഫോൺ. ടച്ച് ചെയ്ത് നോക്കിയിട്ടും സൈഡ് ബട്ടൺ അമർത്തിയിട്ടും ഒരു രക്ഷയും ഇല്ല.

"ഇത് സ്റ്റക്ക് ആണല്ലോ"

"ഓ അത് നീ പറഞ്ഞിട്ട് വേണല്ലോ എനിക്ക് മനസ്സിലാക്കാൻ. നീ അത് ശരിയാക്കാൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്ക് ചെറുക്കാ"

" ഓ ശരി തമ്പ്രാട്ടി" ഞാൻ ഒന്നു പുച്ഛിച്ചു.

ഞാൻ പവർ ബട്ടൺ ഒരു 10 സെക്കൻഡ് അമർത്തി ഫോൺ ഓഫ് ആക്കി. റീസ്റ്റാർട്ട് ആയാൽ ശരിയാവേണ്ടതാണ്.

" മമ്മിക്ക് ഈ ഫോൺ മാറ്റാറായില്ലേ. കാലം കുറച്ച് ആയല്ലോ"

"ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലല്ലോ. നിൻ്റെ ഡാഡിയോട് എത്ര ആണെന്ന് വെച്ചാ പറയാ.. ആ ഏതായാലും ഒരു രണ്ടു മാസം കൂടി കഴിയട്ടെ. ഒരു ഐഫോൺ തന്നെ വാങ്ങാം"

" ആ ഉവ്വ. നടന്നത് തന്നെ"

" സത്യം ഡാ. ഞാൻ മാസാമാസം ഒരു 5000 വെച്ച് മാറ്റിവെക്കാൻ തുടങ്ങിയിട്ട് കുറച്ചായി. ഇപ്പൊ ഒരു 80 ആയിട്ടുണ്ട്"

" ശെയ്. റിനിമോൾ രണ്ടും കല്പിച്ച് ആണല്ലോ"

" എൻ്റെ കാര്യം ഞാൻ തന്നെ വേണ്ടേ നോക്കാൻ. കെട്ടിയോനും മോനും ഉണ്ട് എന്ന് പറഞ്ഞിട്ടെന്താ കാര്യം. ഇവിടെ ഒരാളുള്ളത് രണ്ട് പേർക്കും എന്തേലും വിചാരം ഉണ്ടോ?"

" ഓ എൻ്റെ പൊന്നു മമ്മി രാവിലെ തന്നെ സെൻ്റി അടി തുടങ്ങല്ലേ. ഞാൻ ഈ പഠിത്തം ഒക്കെ കഴിഞ്ഞ് സ്വന്തം ആയി പത്ത് കാശ് ഉണ്ടാക്കാൻ തുടങ്ങട്ടെ. മമ്മിടെ പരാതി ഒക്കെ മാറ്റാം. പോരെ"

" ആ കണ്ടാ മതി. നിന്ന് കിന്നാരം പറയാതെ നീ ഇപ്പൊ ഉള്ള ഫോൺ ഒന്നു

💬 Comments

View all comments