Chapter Title : ഒരു ലവ് സ്റ്റോറി 2
ഉപ്പയുടെ ശകാരം ആണ് കേട്ടത്. "എവിടായിരുന്നെടാ... ഇക്ക വിളിച്ചിട്ടും എടുത്തില്ല. വീട്ടിൽ വിളിച്ചപ്പോ രാവിലെ പോയതാണെന്നും പറഞ്ഞു... എന്തിനാ നിനക്കൊക്കെ ഫോൺ.. ആവശ്യത്തിന് വിളിച്ചാലും കിട്ടില്ല..."
അത് ഞാൻ..... ഫോൺ സൈലന്റായത് കണ്ടില്ല..
" ഹും.. നീ വേഗം വീട്ടിലേക് ചെല്ല്... അയിഷാത്തയുടെ ഉപ്പ മരിച്ചു... അവരെയൊന്ന് ഇടിക്കിയിൽ കൊണ്ടാക്കണം. " ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂൻ... എപ്പോഴാ മരിച്ചത് ..
"ഇപ്പൊ മരിച്ചിട്ടേ ഒള്ളൂ.. അസുഖമൊന്നും ഇല്ലായിരുന്നു. പെട്ടെന്നൊരു നെഞ്ചുവേദന വന്നതാ.. ഹോസ്പിറ്റലിലെത്തിയപ്പോയേക് മരിച്ചിരുന്നു എന്നാ പറഞ്ഞത്... പിന്നെ അയിഷാത്ത അറിഞ്ഞിട്ടില്ല. ഹോസ്പിറ്റലിലാണെന്നാ പറഞ്ഞിട്ടുള്ളത്. ഉമ്മ നിന്റൊപ്പം ഉണ്ടാകും നാളെ മയ്യത്ത് എടുത്തിട്ട് തിരിച്ചുപോന്നാൽ മതി ട്ടൊ.. "
ആ ശെരി ഉപ്പ.. എന്നാ ഞാൻ വീട്ടിലോട് പോവട്ടെ...
ഫോൺ വെച്ചു ഞാനൊന്ന് നെടുവീർപ്പിട്ടു.. ഇത്രേ ഉള്ളോ .. ഞാനൊത്തിരി പ്രതീക്ഷിച്ചു... എല്ലാം അവരറിഞ്ഞ സ്ഥിതിക്ക് കല്യാണം പെട്ടെന്ന് നടത്തിത്തരുമെന്നൊക്കെ സ്വപ്നം കണ്ടതാ... എല്ലാം വെറുതെയായിപ്പോയി... ബീച്ചിൽ നിന്ന് ഫ്രണ്ട്സിനോട് വിവരം പറഞ് ഞങ്ങൾ വീട്ടിലേക് പുറപ്പെട്ടു... ഫ്രണ്ട്സിനെ അങ്ങാടിയിലിറക്കി വീട്ടിലെത്തിയപ്പോ ഉമ്മ കവറൊക്കെ പിടിച്ചു പർദ്ദയിട്ട് റെഡിയായി നില്കുന്നു... പെട്ടെന്ന് റെഡിയായി വാ ടാ.. എന്തേലും കഴിച്ചു മഗ്‌രിബ് നിസ്കരിച്ചു പുറപ്പെടാം...
ഉമ്മ പറഞ്ഞപോലെ വീട്ടിൽനിന്നുതന്നെ നിസ്കരിച് ഞങ്ങൾ സൈതാലിക്കയുടെ വീട്ടിലെത്തി. അവിടെ ചെന്നപ്പോ വീടും പൂട്ടി ഇറങ്ങിനില്കുന്നുണ്ട് അയിഷാത്തയും മക്കളും.. ഷാനുവിനെ ഒന്ന് നോക്കി.. മുഖം തായ്തി കാറിൽ കയറിയതല്ലാതെ എന്നെ നോക്കിയില്ല...
വണ്ടി ഇടുക്കിയിലേക് പുറപ്പെട്ടു... സെൻട്രൽ മിററിൽ അവളുടെ മുഖമെനിക്ക് കാണാം...തലയും തായ്തി ഇരിപ്പാണ് ഉമ്മയും അയിഷാത്തയും
💬 Comments
View all comments