Chapter Title : ഒരു ലവ് സ്റ്റോറി 2
എന്നാലും എവിടുന്ന് കിട്ടി എനിക്ക് അതിനുള്ള ധൈര്യം.അവളോടൊന്ന് സംസാരിക്കണം എന്നെ വിചാരിച്ചോള്ളൂ.. ഇതിപ്പോ കുറച്ചു കൂടിപ്പോയി.ഇനിയെന്താ ചെയ്യുക... ആലോചിച്ചിട്ട് ഒരു വഴിയും തോന്നുന്നില്ല.. ഉറക്കം വരുന്നും ഇല്ല. വുളൂഹ് എടുത്ത് വന്ന് രണ്ട് റഖാത് നിസ്കരിച്ചു തൗബ ചൊല്ലി കിടന്നപ്പോ സ്വപ്നത്തിലേക് വീണുപോയി...
രാവിലെയാണ് ഓർത്തത് ഇന്ന് ശെനിയാഴ്ചയാ.. നാളെ ഞായറും.. ഇനിയിപ്പോ അവളെ കാണണമെങ്കിൽ തിങ്കളാഴ്ചവരെ കാത്തിരിക്കണം ഇല്ലെങ്കിൽ വീട്ടിൽപോകണം...
എന്തുപറഞ്ഞ് വീട്ടിൽ പോകും എന്നാലോചിച്ചിരിക്കുമ്പോ അർഷാദ് വിളിച്ചു.. നമുക്കൊന്ന് കറങ്ങാൻ പോയാലോ ദിലു.. എന്നാണവൻ ചോദിച്ചത്... അവനോടെന്തെങ്കിലും ഐഡിയ ചോദിക്കാം എന്നും മനസ്സിൽകരുതി ഞാൻ ഓക്കേ പറഞ്ഞു.. കാറെടുത്തോണ്ട് വാ എന്നു അർഷദ് പറഞ്ഞപ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല.. ചങ്ക് ബ്രോസ് എല്ലാരും ഉണ്ട്... മൊത്തം എട്ടുപേരുണ്ട് ഞാനടക്കം. അർഷാദിനോടിന്നി എങ്ങിനെ ഐഡിയ ചോദിക്കാനാ.. എല്ലാരും അറിഞ്ഞാൽ പിന്നെ വട്സാപ്പും ഫേസ്ബുക്കും എന്നെയാവും തിന്നുക... അതെന്തായാലും വേണ്ടാ.. ഞാനവരുടെ കൂടെ അന്നത്തെ ദിവസം അവളെ മറന്ന് ആഘോഷിച്ചു..
വൈകുന്നേരം ബീച്ചിൽ ഇരുന്ന് സെൽഫിയെടുത്തു കളിക്കുമ്പോ സൈതാലിക്കയുടെ ഫോൺ വന്നു... പടച്ചോനെ പണി പാളിയോ.. ഷാനു എല്ലാം ഉപ്പയോട് പറഞ്ഞു കാണുവോ.. ഇക്കയെ ഇനിയെങ്ങനെ ഫേസ് ചെയ്യും.. ഫോണെടുക്കാതെ സ്‌ക്രീനിലേക് നോക്കിനിന്നു. കട്ടായപ്പോ സമാദാനമായി...
ഫോൺ സൈലന്റ് ആക്കിയിടാൻ ലോഗോ വലിച്ചപ്പോ വീണ്ടും ഫോൺ.. ഉപ്പയാണ്... അള്ളാഹ് എല്ലാരും അറിഞ്ഞിട്ട് ഉണ്ട്. ഈ പെണ്ണിനെ എന്റെ കയ്യിൽകിട്ടിയാൽ ഞാൻ കൊല്ലും.. ഉപ്പയോട് സംസാരിക്കാതിരുന്നിട്ടെന്താ വരുന്നതൊക്കെ വരട്ടെ എന്നും കരുതി ഞാൻ ഫ്രണ്ട്സിൽ നിന്ന് അല്പം മാറിനിന്ന് ഫോണെടുത്തു... പേടിയോടെ ഇടറിയ സ്വരത്തിൽ ഞാൻ ഹലോ എന്നു പറഞ്ഞൊപ്പിച്ചു.
💬 Comments
View all comments