Chapter Title : ഒരു ലവ് സ്റ്റോറി 2
എന്നോട്... "എന്താ നിന്റെ ഉദ്ദേശം... എന്താ വേണ്ടത് നിനക്ക്.. രണ്ട്മൂന്ന് ദിവസായല്ലോ എന്റെ പിറകിൽ കൂടിയിട്ട്.. ഒരു തീരുമാനം എടുത്തിട്ട് പോയാൽ മതി.... " അവളൊറ്റ ശ്വാസത്തിൽ ഉറച്ച സ്വരത്തിൽ പറഞ്ഞു...
ഞാനൊന്ന് ചിരിച്ചു..... ഹോ... ഇപ്പോയെങ്കിലും തിരിഞ്ഞുനോക്കി ചോദിക്കാൻ തോന്നിയല്ലോ... ഉദ്ദേശം നിനക്ക് മനസ്സിലായിട്ടുണ്ടാവുമല്ലോ.ഞാൻ തന്നെ നാവുകൊണ്ട് പറയണമെന്നുണ്ടെങ്കിൽ പറയാം... ഇത്രേം പറഞ്ഞ് ഞാനവളുടെ അരികിലെത്തി.. ആ കണ്ണുകളിലേക്കു നോക്കി നിന്നുപോയി. അപ്പോഴത്തെ ഫീലിംഗ് എന്തായിരുന്നു എന്ന് പിന്നീടെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല... അവള്പോലും എന്തിന് ഞാൻപോലും പ്രതീക്ഷിക്കാതെ എന്റെ ചുണ്ടുകൾ അവളുടെ കവിളിലേക് ചേർന്നു. പതിഞ്ഞ സ്വരത്തിൽ..... ഐ ലവ് യു... എന്നും പറഞ് ആ മുഖത്തേക് നോക്കിയപ്പോ കണ്ണുനിറഞ്ഞൊഴുകാൻ വെമ്പിനിൽകുന്നതാണ് കണ്ടത്... പിന്തിരിഞ് അവളോടിപ്പോകുന്നതും നോക്കി ഞാൻ നിശ്ചലനായി നിന്നു.....
ഒരു നിമിഷത്തേക് ഞാൻ എല്ലാം മറന്നുപോയി... അവളെന്റെതാണെന്ന് മനസ്സിൽ തോന്നിയതുകൊണ്ടാണോ ഞാനവളെ കിസ്സ് ചെയ്തത്.. അറിയില്ല... ചെയ്തതൊട്ടും ശെരിയായില്ല.. എന്നെപ്പറ്റി അവളെന്താ വിചാരിക്ക ആവോ... ചെ ഇനി അവളെ എങ്ങനാ ഫേസ് ചെയ്യുന്നേ...
പിറകിൽ വന്ന് ഒരു കാറ് ഹോണടിക്കുംവരെ ഞാൻ ഓരോന്നാലോചിച്ച് നിന്നു.. നടുറോഡിൽ ദിവാസ്വപ്നം കണ്ടുനിൽക്കുവാണോ ടോ.. എന്നു കാറിലിരുന്ന ഒരുത്തൻ ചോദിക്കുന്നുണ്ട്.. ഒന്നും മിണ്ടാതെ ഞാൻ വീട്ടിലേക് നടന്നു... എനിക്കാകെ ഒരു വല്ലായ്മ പോലെ. വീട്ടിലെത്തിയിട്ടും ഞാനേതോ ലോകത്തെന്നപോലെ റൂമിലേക് പോയി. ഉമ്മ എന്താ നിനക്ക് പറ്റിയെ ദിലു എന്ന് ചോദിച്ചപ്പോ ഞാൻ ഞെട്ടിയിണർന്നപോലെ എ ... എന്ത്.. എന്ന് ചോദിച്ചു...
പരിസര ബോധം വീണ്ടെടുത്തു ഞാൻ ഉമ്മയോട് പതിവുപോലെ പെരുമാറി.. ഫുഡ് കഴിച്ചു കിടന്നെങ്കിലും ഉറക്കം വന്നില്ല...
💬 Comments
View all comments