Chapter Title : ഒരു ലവ് സ്റ്റോറി 2
സൈഡാക്കി അടുത്തുള്ള പള്ളിയിൽ പോയി ഇഷാ നിസ്കരിച് മയ്യത്തിന്റെ അടുത്തുചെന്നിരുന്നു.അയിഷാത്തയുടെ കരച്ചിലിന്റെ സൗണ്ട് കൂടിക്കൂടി വരുന്നുണ്ട്.. ഉമ്മാ ഇങ്ങിനെ ഉറക്കെ കരയല്ലേ. ഉപ്പാപ്പക്ക് ഇഷ്ടമാവില്ല.. നബി പറഞ്ഞിട്ടില്ലേ ഉറക്കെ കരയരുതെന്ന്.. ക്ഷമിക്കു ഉമ്മാ... ഷാനു ഉമ്മയെ സമദനിപ്പിച്ചുകൊണ്ട് അരികത്തുതന്നെയുണ്ട്.. ആരൊക്കെയോ വന്ന് അയിഷാത്തയെ മറ്റൊരു റൂമിലേക് കൊണ്ടുപോയി.. ഒരു യാസീൻ ഓതിയപ്പോയേക് സുബ്ഹി ബാങ്ക് വിളിച്ചു.. അവിടുള്ള ആളുകളുടെ കൂടെ ഞാനും പള്ളിയിലേക്കു നടന്നു.. നിസ്കാരം കഴിഞ്ഞപ്പോ ഉറക്കം മാടിവിളിക്കുന്നുണ്ട്.. പള്ളിയിൽ കുറച്ചുനേരം കിടന്നിട്ട് പോവാമെന്ന് വിചാരിച്ചു ഞാൻ കിടന്നു. കിടന്നതേ ഒള്ളൂ ഞാനുറങ്ങിപ്പോയി... എന്നെ ആരോ തട്ടിവിളിച്ചുണർത്തി.. നോക്കിയപ്പോ ഒരു ഉസ്താദ് ആണ്.. മോനെ സുബ്ഹിക്ക് ശേഷം ഉറങ്ങുന്നത് നല്ലതല്ല. സൂര്യനുദിച്ച ശേഷം ഉറങ്ങാം.. എന്നുപറഞ്ഞു... ഞാനൊന്ന് ചിരിച്ചു.. അറിയാം ഉസ്താദേ.. ഇന്നലെ മഗ്‌രിബ് നിസ്കരിച് പുറപ്പെട്ടതാ..ഇപ്പോഴാ ഇവിടെ എത്തിയത്.അതിന്റെ ക്ഷീണം കൊണ്ട് അറിയതുറങ്ങിപ്പോയതാ... നേരം വെളുക്കാനിനി മുക്കാൽ മണിക്കൂറല്ലേ ഒള്ളൂ.. അതുകഴിഞ്ഞുറങ്ങാമെന്നും പറഞ് ഉസ്താദെന്നോട് എണീറ്റിരിക്കാൻ പറഞ്ഞു... ഉസ്താദിന് ആരോ കൊണ്ടുവന്ന കട്ടൻ ചായയും റെസ്‌കും കഴിക്കാൻ തന്നു.. ഒരുമിച്ച് ചായയും കുടിച് ഉസ്താദ് ഖുർആ നെടുത്ത് ഓതാൻ പറഞ്ഞു.. ഒരു ജുസ്ഹ് ഓതിക്കഴിഞ്ഞപ്പോ ഉസ്താദ് ഉറങ്ങിക്കോ ക്ഷീണം മാറിയിട്ട് എണീറ്റാൽ മതി. പത്തുമണിക്കാണ് മയ്യത്തെടുക്കുന്നത് ഒമ്പതുമണിക്ക് ഞാൻ വിളിച്ചോളാം എന്നുപറഞ്ഞു. ഞാനുറങ്ങി.. ഉസ്താദ് വിളിക്കാൻ വന്നപ്പോയെക് ഞാനെണീറ്റ് ഫ്രഷ് ആയി. ഒരുമിച്ചുതന്നെ ഞങ്ങൾ അയിഷാത്തയുടെ വീട്ടിലേക് നടന്നു... കുളിപ്പിച്ച് കഫൻ ചെയ്ത് മയ്യത് അവസാന യാത്രക്ക് തയ്യാറായി നിൽക്കുന്ന രംഗം കണ്ടപ്പോ കണ്ണുനിറഞ്ഞു.. നാളെ നമ്മളും പോവേണ്ടതാണല്ലോ എന്നോർത്തുപോയി...മയ്യിത്തു നിസ്കാരവും പ്രാർത്ഥനയും കഴിഞ്
💬 Comments
View all comments