Chapter Title : ഒരു ലവ് സ്റ്റോറി 2
ലാ ഇലാഹ ഇല്ലല്ലാഹ്... എന്ന് ചൊല്ലിക്കൊണ്ട് മയ്യിത്തുകട്ടിലിലെ യാത്ര പള്ളിയിൽ ചെന്നുനിന്നു. നിസ്കാരവും ദുആയും കഴിഞ് കബറിലേക് കിടത്തി കല്ലുവെച്ചടച്ച് എല്ലാവരും മൂന്ന്പിടി മണ്ണിട്ട് കണ്ണീരോടെ സലാം പറഞ് മടങ്ങി.
വീട്ടിലേക് ചെന്നപ്പോ ഉമ്മയെന്നെ കാത്തുനിൽക്കുന്നുണ്ട്.. അടുത്തുള്ള വീട്ടിലേക് കൂട്ടിക്കൊണ്ടുപോയി ചായ തന്നു.. ഈ ഉമ്മമാർക് എപ്പോഴും മക്കളുടെ വയറു നിറയ്ക്കണം എന്ന ചിന്തയെ കാണു. അവരൊന്നും കഴിക്കാതെ നമ്മളെ കാത്തിരിക്കും.. ഞാനുമ്മയോടും കഴിക്കാൻ പറഞ്ഞു. അവരൊക്കെ കഴിച്ചോ ഉമ്മാ എന്നന്ന്വേഷിച്ചപ്പോ മക്കള് കഴിച്ചു. അയിഷാക് ഒന്നും വേണ്ടെന്ന് പറഞ് ചായ മാത്രേ കുടിച്ചോള്ളൂ എന്നാണ് ഉമ്മ പറഞ്ഞത്... ഉമ്മാ നമുക്കിപ്പൊ പുറപ്പെട്ടാൽ രാത്രി വീട്ടിലെത്താം പോകുവല്ലേ...
ആ ഞാൻ അയിഷനോട് പറഞ്ഞുനോക്കട്ടെ എന്നും പറഞ് ഉമ്മ അകത്തേക്കു പോയി...
അരമണിക്കൂർ കഴിഞ്ഞിട്ടും ഉമ്മയെ കാണുന്നില്ല.. ഞാനകത്തേക് കയറിനോക്കി. അയിഷാത്തയും ഷാനുവും അനിയത്തിമാരും ഉമ്മയും കാര്യമായ ചർച്ചയിലാണ്. എന്നെക്കണ്ടതും ഷാനു എണീറ്റ് അവിടുന്ന്പോയി.
ഉമ്മാ പോവണ്ടേ...
"ദിലു നമുക്ക് ഉച്ചകഴിഞ്ഞ് പോയാൽ പോരെ.. "
എന്തിനാ ഉമ്മാ.. വീട്ടിലെത്താൻ നട്ടപ്പാതിരയാവില്ലേ..
"അതല്ലെടാ.. നമ്മുടെ ഒപ്പം ഷാനുവും ഉണ്ട്. അവൾക് എക്സാം ഉണ്ട് തിങ്കളാഴ്ച. ഒഴിവാക്കാൻ പറ്റൂലത്രേ. അയിഷാത്ത തഹ്‌ലീൽ കഴിഞ്ഞേ വരുന്നുള്ളു. കുട്ടികൾക്കു ലീവാക്കാമെന്ന അവര് പറയുന്നത്.ഷാനു നാളെ ലീവല്ലേ ഞാൻ നാളെപ്പോയാൽ പോരെ എന്നു ചോദിച്ചതാ. സൈതാലിക്ക വിളിച്ചുപറഞ്ഞതാ നമ്മളെ കൂടെപ്പോരാൻ. തനിച്ചവിടെ വരെ വരാൻ പറ്റില്ലല്ലോ ഒരാളും കൂടെവേണ്ടേ.അതുകൊണ്ട് ഇനി ആരേം ബുദ്ധിമുട്ടിക്കണ്ട നമ്മുടെ കൂടെത്തന്നെ പോരാനാ ഇക്ക പറഞ്ഞെ. അപ്പൊ ചോറ് തിന്നിട്ടിറങ്ങിയാൽ പോരെ എന്ന അയിഷാത്ത ചോദിക്കുന്നെ...
ആ എന്ന അങ്ങിനാവട്ടെ
💬 Comments
View all comments