Chapter Title : ഒരു ലവ് സ്റ്റോറി 2
ഞാൻ ആ വീട്ടിൽ എത്രവട്ടം പോയി. ഒന്ന് മുന്നില് വന്നോടെനോ എന്റെ ഷംന.ഇനിയന്നെ നമ്മള് വിടൂലിന്റെ മുത്തേ.. നമ്പർ അടിച്ചു മാറ്റിയിട്ടാ ഇക്കാക് ഫോൺ കൊടുത്തേ.കടയടച്ചുവന്ന ഞാൻ രാത്രി അവൾക്കൊരു ഹായ്. അസ്സലാമു അലൈകും. എന്നു വട്സപ്പില് മെസേജ് വിട്ടു. ഓൺലൈനിൽ ഇല്ലായിരുന്നു. രാവിലെയാണ് വ അലൈകുമുസ്സലാം. ആരാ എന്നു മെസേജ് കണ്ടത്. ഞാൻ ഷംന സുഗമാണോ എന്നയച്ചു. ആ സുഖമാണ്. ഇതാരാ മനസ്സിലായില്ല. എന്നവളും. നമ്മളെയൊന്നും നീ മൈൻഡ് ചെയ്യൂലല്ലോ എന്നു തോണ്ടിവിട്ട് ഓഫാക്കി ഞാൻ കടയിൽ പോയി. കടയിൽ കയറി അത്യാവശ്യം കാര്യങ്ങൾ ചെയ്തു തീർത്ത് ഞാൻ വീണ്ടും വാട്സപ്പ് ഓൺ ആക്കി... ആരാ. മനസ്സിലായില്ല. ആളെപ്പറയു പ്ലീസ്.. എന്നൊക്കെ വന്നിട്ടുണ്ട്. ഓഹ് നിന്റെയൊരു ജാഡ. എന്നെയൊന്നും നിനക്ക് മനസ്സിലാവില്ലല്ലേ.. എന്നിട്ടതും അപ്പൊ തന്നെ റിപ്ലൈ വന്നു. ആളെ പറയുന്നുണ്ടോ. ഇല്ലെങ്കിൽ ഞാൻ സൈബർ സെല്ലിലേക് വിളിക്കും... അള്ളാഹ് ഇവളാള് കൊള്ളാലോ. ഷാനു നിന്റുമ്മക്കും അനിയത്തിമാർക്കും സുഖല്ലേ ഡീ. എന്നയച്ചപ്പോ ഒന്നൂടെ ചൂടായി. ഫാമിലി ഡീറ്റൈൽസിൽ കേറിപ്പിടിക്കാതെ താനാരാണെന്ന് പറയെടോ കോപ്പേ.. എന്നായിരുന്നു മറുപടി.. ഷാനു നീ ചൂടാവല്ലേ നിന്നെ കെട്ടാൻ പോകുന്ന സുന്ദരനാ. ആണോ മര്യാദക്ക് ആളെപ്പറയുന്നുണ്ടോ. ഇല്ല. പറയില്ല. നീ കണ്ടുപിടിച്ചോ.
എന്നെ അറിയുമെന്നുകരുതി എനിക്കറിയാത്തവരുമായിട്ട് ചാറ്റാൻ എനൊക്കൊട്ടും താല്പര്യമില്ല.. ഒന്നുപോടി ജാഡകാണിക്കല്ലേ. എന്നെഴുതിയിട്ട് സെന്റ് ചെയ്തപ്പോ ബ്ലോക്ക്ഡ് ആണ്.. പെണ്ണ് ഇത്തിരി കാന്താരിയാണെന്ന് മനസ്സിലായി. എന്നാലും ഞാൻ വിടില്ല. രാത്രി റൂമിലെത്തിയപ്പോ വാട്സപ്പ് നമ്പർ ചെയ്ഞ്ച് ചെയ്ത് നാട്ടിലെ നമ്പറാക്കി. മെസേജ് അയച്ചപ്പോ ഞാനാണെന്ന് അറിയും വരെ ആരാണെന്ന് ചോദിക്കുകയെങ്കിലും
💬 Comments
View all comments