Chapter Title : ഒരു ലവ് സ്റ്റോറി 2
ചെയ്തതാ. അറിഞ്ഞപ്പോ അതും ബ്ലോക്ക്.. വേറെ സിമ്മെടുത്തു ട്രൈ ചെയ്തു. പലതും പറഞ് നോക്കി. ഇടുക്കിയിൽ നിന്നാണെന്നൊക്കെ പറഞ്ഞു. എന്നിട്ടും ബ്ലോക്ക്. കുടുംബത്തിന്റെ ഡീറ്റെയിൽസ് മൊത്തം അറിയുന്ന ഒരാൾ തന്നോട് അടുത്ത ആരെങ്കിലുമാവുമെന്നറിഞ്ഞിട്ടും ആരാണെന്നു പറയാത്തതിന് മാത്രം മൂന്ന് ബ്ലോക്ക്. ഇവളാണ് ആൺകുട്ടി. എന്നാലും നിന്നെ വീയ്തുമെടി കാന്താരി. ഉമ്മാന്റെ നമ്പർ കാട്ടാവുമെന്നു കരുതി ഉപ്പ ഉപയോഗിച്ചിരുന്നു. അടുത്ത വാട്സപ്പ് അതിലായിരുന്നു. അവൾക് മെസേജ് അയക്കുന്നതിനു മുമ്പ് സൈതാലിക്കന്റെ ഫോൺ ഇപ്പൊ തരാം എന്നുപറഞ്ഞു വാങ്ങി. അവളും ഉപ്പയുമായിട്ടുള്ള ചാറ്റ് ഹിസ്റ്ററി വേഗം സ്ക്രീൻ ഷോട്ട് എടുത്തു എന്റെ വട്സപ്പിലെക് സെന്റി. ഡിലീറ്റ് ആകാനും മറന്നില്ല. രാവിലെ ഉണർന്ന് പ്രഭാത കർമങ്ങൾ നിർവഹിച്ച് മൊബൈലിലേക് നോക്കി. ഒരു മറുപടിയും ഇല്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോ..
നീ ആരാ.. എന്താ നിന്റെ പ്രോബ്ലം.
കുറച്ചൊരു സമാദാനം കിട്ടി. എന്റെ പ്രോബ്ലെംഎന്താണെന്ന് ചോദിച്ചല്ലോ.
നീ ഷംന തന്നെ അല്ലേ. ഇത്ര പറഞ്ഞിട്ടും നിനക്കെന്നെ മനസ്സിലായില്ലേ..
ഉടനേ മറുപടി കിട്ടി.
ഞാൻ നീ ഉദ്ദേശിക്കുന്ന ഷംന അല്ല.. ആരാണെന്ന് പറയാൻ ധൈര്യം ഇല്ലേൽ നീ ആണും പെണ്ണും കെട്ടവനാണെന്ന് മനസ്സിലായി. സോറി ഞാൻ ആ ടൈപ്പ് അല്ല.
ഈ കാന്താരിക്ക് നമ്മടെ സൂക്കേട് മനസ്സിലായി.. എന്നാലും ഒന്നൂടെ ചോദിക്കാം..
ഏത് ടൈപ്പല്ല എന്ന ഷംന നീ പറയുന്നെ..ഞാൻ ആരാണെന്ന് പറഞ്ഞു തന്നിട്ടേ അറിയൂ എങ്കിൽ ഞാൻ പറയാം..
അതിനവളുടെ മറുപടി കാര്യത്തിലേക്കെന്നെ എത്തിച്ചു.
എന്താ നിന്റെ ഉദ്ദേശം. നീ തന്നെ അല്ലേ ഇതിനു മുന്പും എനിക്ക് വേറെ നമ്പറിൽ നിന്നൊക്കേ മെസേജ്
💬 Comments
View all comments