Chapter Title : ഒരു ലവ് സ്റ്റോറി 2
അയച്ചത്. നിനക്കെന്താ വേണ്ടത്.
ആഹ്. ഞാൻ തന്നെയാ മെസേജ് അയച്ചത്...എനിക്കെന്താ വേണ്ടത്.. എന്റെ ഉദ്ധേശമെന്താ.. എന്നൊക്കെ ചോദിച്ചാൽ.....
ബിക്കോസ്..... ഐ ലവ് യു.....
മറുപടിയില്ല...
എനിക്കൊരു മറുപടി തരണം. പെട്ടെന്ന് വേണ്ടാ. ആലോചിച്ചു തീരുമാനിക്ക്...
മെസേജ് സെന്റിയപ്പോ ബ്ലോക്ക് ആണ്.. ഈ പെണ്ണിനെ ഫോണിലൂടെ വളക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അവളുടെ കുടുംബ ചരിത്രവും ഇന്നലെ നടന്നത് വരെയും പറഞ്ഞിട്ട് ഒരു പരിചയക്കാരന്റെ സ്ഥാനം പോലും തന്നില്ല ?. നിന്നെയൊക്കെ വെറുതെ വിടാൻ പറ്റുവോ ഞാൻ നാട്ടിൽ വന്നിട്ട് വളക്കുമെടി നോക്കിക്കോ.. ഓരോന്ന് മനസ്സിൽ പറഞ് ഞാൻ സമദാനിച്ചു...
അടുത്ത മാസം എന്റെ ചങ്ക് ബ്രോ നിഷാമിന്റെ മേരേജ് ആണ്. ഉപ്പയോട് അറിഞ്ഞപ്പോ തന്നെ ലീവിന് അപ്ലൈ ചെയ്തു... പതിനഞ്ച് ദിവസത്തിനാണ് ലീവുകിട്ടിയത്. എന്നാലും വേണ്ടില്ല. ഷാനുവിനെ കാണുകയും ചെയ്യാം കല്യാണം ജോറാകുകയും ചെയ്യാം... സന്തോഷത്തോടെ ഞാൻ ആ നാളിനു വേണ്ടി കാത്തിരുന്നു.നിഷാമിന്റെ കല്യാണത്തിന് രണ്ടുദിവസം മുമ്പത്തേക്കാണ് ഞാൻ ടിക്കറ്റ് എടുത്തത്. സൈതാലിക്കയോട് വീട്ടിലേക് കൊടുത്തയക്കാൻ പ്രത്യേകം ചോദിച്ചുവാങ്ങി. എന്റെ വക അവൾക് കുറച്ചു ചോക്‌ളേറ്റും വാങ്ങിച്ചു. അത്യാവശ്യം വീട്ടിലേക് വേണ്ടതൊക്കെ ഉപ്പയാണ് വാങ്ങിയത്. സന്തോഷത്തോടെ ആ നാടിനോട് വിടപറഞ് മൂന്ന് മാസത്തെ പ്രവാസം അവസാനിപ്പിച്ചു ഞാൻ മടങ്ങി.
നാട്ടിലെത്തിയ അന്ന് തന്നെ കല്യാണത്തിന് എനിക്കിടാനുള്ള ഡ്രെസ്സെടുക്കാന് ഫ്രണ്ട്സെല്ലാം കാത്തിരിക്കുകയായൊണ്ട് ഷാനുവിനെ കാണാൻ പറ്റിയില്ല. കല്യാണത്തിരക്കും കഴിഞ് തിങ്കളാഴ്ച വൈകിട്ട് അവള് ബസ്സിറങ്ങുന്ന സ്റ്റോപ്പിൽ ഞാൻ എന്റെ ഫ്രണ്ടിനോട് സംസാരിച്ചുകൊണ്ട് കാത്തിരുന്നു. അവള് വന്നിറങ്ങി. ഞാൻ അടുത്തേക് കവറുമായിച്ചെന്നു. ഷംനയല്ലേ എന്നും ചോദിച്ച് കവർ അവൾക്കുനേരെ നീട്ടി.. ഒരു
💬 Comments
View all comments