Chapter Title : ഒരു ലവ് സ്റ്റോറി 2
രൂക്ഷമായ നോട്ടത്തോടെ കവർ വാങ്ങാതെ തല തിരിച് അവള് നടക്കാൻ തുടങ്ങി. ഇതുവാങ്ങിക്കെടി എന്നും പറഞ് ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ കയറിപ്പിടിച്ചു. ഒട്ടും പീതീക്ഷിക്കാതെ അവളുടെ കൈ എന്റെ മുഖത്തു പതിച്ചു.. നിന്റെ കെട്ടിയോൾക് കൊണ്ടുകൊടുക്കെടാ എന്നും പറഞ്ഞവൾ ധൃതിയിൽ നടന്നുപോയി... ഒരുനിമിഷം ഞാൻ അടികിട്ടിയ കവിളിൽ കൈവെച്ചു തരിച്ചുനിന്നു.. ടാ എന്താടാ പ്രശ്നം. ഏതാടാ ആ പെണ്ണ്... എന്നു അർഷദ് ചോദിച്ചപ്പോഴാ പരിസരബോധം വന്നത്. അവിടുള്ള വിരലിലെണ്ണാവുന്നവരൊക്കെ എന്നെ നോക്കി പല്ലിളിക്കുന്നു... അര്ഷദിനോട് കാര്യം പറഞ് കേറെടാ എന്നും പറഞ് ഞങ്ങൾ അവളുടെ വീട്ടിലേക് പോയി... അവളെ കയ്യിൽകിട്ടിയാൽ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു. ഓളെ ബാപ്പ തന്നയച്ച കവർ കൊടുക്കാനല്ലേ പോയത്.എന്നിട്ട് ഒന്നും മിണ്ടാതെ അടിക്കാൻ അവളാരാ. അതും നാട്ടുകാരുടെ മുമ്പിൽ വെച്ച്.
അർഷാദും ഇതുതന്നെ പറഞ്ഞപ്പോ ദേഷ്യം ഒന്നൂടെ കൂടി. വീട്ടിലെത്തി ആയിഷാത്തയോട് സലാം പറഞ്ഞ് ഞങ്ങളകത്തേക് കയറി. അവളെ കാണുന്നില്ല. മക്കളൊക്കെ എവിടെ അയിഷാത്ത എന്നു ചോദിച്ചു. ക്ലാസ് കഴിഞ്ഞു വന്ന് കുളിക്കാൻ പോയ്യിട്ടുണ്ടാവും എന്നായിരുന്നു മറുപടി.. ആയിഷാത്ത ചായയും പലഹാരവും കൊണ്ടുവെച്ച് ഞങ്ങളെ കഴിക്കാൻ വിളിച്ചു. ടേബിളിൽ ഇരിക്കാൻ പോയപ്പോഴാണ് അവളുടെ അനിയത്തിമാർ ഇറങ്ങിവന്നത്. ഞങ്ങളെ കണ്ടപ്പോ ചിരിച്ചുകൊണ്ട് ഉമ്മാന്റെ അടുത്തേക് നീങ്ങിനിന്നു. മക്കളെത്രെയിലാ പഠിക്കുന്നെ...
ഇളയ മോള് വേഗം മറുപടി തന്നു... "ഞാൻ നാലിലും ഇത്ത ഏഴിലും. "
ആ ഷെഹ്‌സ മിടുക്കിയാണല്ലോ.. ഈ ഷെഹ്‌മക്കുട്ടി മിണ്ടില്ലെ...
"അവൾക്കിത്തിരി നാണമാ.. ഇവളു വായാടിയും." അയിഷാത്തയാണ് മറുപടി തന്നത്...
അപ്പൊ ഷെഹ്‌സക്കുട്ടി നിന്റെ ഷാനു ത്തയോ..
അള്ളോഹ് എന്നും പറഞ്ഞ്
💬 Comments
View all comments