0%

Chapter Title : ഒരു ലവ് സ്റ്റോറി 2

Author : kkstories Read All Parts 408

ഷെഹ്‌സയും ഷെഹ്‌മയും അകത്തേക്കു പോയി...

അവള് ഞങ്ങളെയൊക്കെ ഭരിക്കുന്ന രാജാവല്ലേ.. ഇവളുമാർക്കൊക്കെ വലിയ ബഹുമാനാ.. മൂത്തകുട്ടിയല്ലേ അതിന്റെ തന്റേടമൊക്കെ അള്ളാഹ് കൊടുത്തിട്ടുണ്ട്..ഷാനു ഒരു ആണ്കുട്ടിയാണെന്നാ എല്ലാരും പറയാ... ആണ്കുട്ടികളില്ലാത്തോണ്ട് പടച്ചോൻ അങ്ങിനെ തന്നതാവും...

അയിഷാത്തയുടെ സെന്റി തുടങ്ങി....

ഷാനു എവിടെ കണ്ടില്ലല്ലോ...

ഷാനു..... മോളെ.... ഷാനു....

അയിഷാത്ത നീട്ടി വിളിച്ചു.

എന്തേ ഉമ്മാ എന്നും ചോദിച്ച് അവളിറങ്ങിവന്നു... ഞങ്ങളെ കണ്ടതും നെറ്റി ചുളിച്ചൊന്ന് നോക്കിയതല്ലാതെ പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നും ആ മുഖത്തു കണ്ടില്ല... ഇവളു തന്നെയല്ലേ അള്ളാഹ് എന്നെ അടിച്ചത്..... അർഷാദും ഞാനും സംശയിച്ചു മുഖത്തോട് മുഖം നോക്കി...

"ആരാ ഉമ്മാ ഇത്... "

നിനക്കിവരെ അറിയില്ലേ... നമ്മുടെ കരീം ഹാജിയുടെ മോനാ ഇത്..ദിലു....

എനിക്കറിയില്ല.. ഞാൻ കണ്ടിട്ടില്ല...

കൂസലില്ലാതെ അവളുടെ മറുപടി.... എനിക്ക് ദേഷ്യം വന്നു.... ഉപ്പ കൊടുത്തയച്ച സാദനം കൊണ്ടുതരാൻ വന്നതാ എന്നും പറഞ് ഞാൻ കവറ വൾക്കു കൊടുത്തു.. അവളതുവാങ്ങി ചുണ്ട് ഒരു സൈഡിലേക് ആകിയിട്ട് കവറും വാങ്ങി അകത്തേക്കു പോയി.... ചായയും കുടിച്ച് യാത്രപറഞ്ഞിറങ്ങി... അകത്തേക്കു നോക്കിയെങ്കിലും പുറത്തേക് ആരും വന്നില്ല.. അയിഷാത്തയോട് പിന്നെ വരാമെന്നും പറഞ് പോന്നു..

കിടന്നിട്ടൊന്നും ശെരിക്കു പറഞ്ഞാൽ ഉറക്കം വരുന്നില്ല... രണ്ട് വർത്താനം പോലും അവളോട് അയിഷാത്തയുടെ മുമ്പിൽ വെച്ചു പറയാൻ പറ്റിയില്ല.. ഒരു സോറി പോലും കാന്താരി പറഞ്ഞതും ഇല്ല... പിന്നെങ്ങിനെ ഉറങ്ങാൻ.. അടികിട്ടിയതെനിക്കല്ലേ.... ☹...ഇതിനു പകരം നിന്റെ കരണത്ത് ഞാനും തരുമെടി പുല്ലേ... ഈ ദിലുവാ പറയുന്നെ... നോക്കിക്കോ... അവളുടെ ഫോട്ടോ നോക്കി വായിൽ വന്ന തെറിയൊക്കെ വിളിച്ചു.... അപ്പോഴാ സമാദാനമായിട്ടൊന്നുറങ്ങിയത്....

രാവിലെ അവള്

💬 Comments

View all comments