Chapter Title : ഒരു ലവ് സ്റ്റോറി 2
കോളേജിൽ പോകുന്ന വഴിയിൽ ഞാൻ ഒറ്റക്ക് പോയിനിന്നു.. അവളും ഒറ്റക്ക് സ്പീഡിൽ നടന്നു വന്നു.. എന്നെ ഒന്ന് നോക്കി.... ഒന്നും മിണ്ടാതെ എന്നെയും കടന്ന് പോകുന്ന കണ്ടപ്പോ ദേഷ്യത്തോടെ... ഒന്ന് നിക്കെടി.. എന്ന് പറഞ്ഞു...
"ഉം.. എന്താ... "
എന്താണെന്നോ... ഒന്നും അറിയാത്ത പോലെ.... അയ്യോ.... പാവം പൂച്ചക്കുട്ടി... ഒരാണിനെ കൈനീട്ടി അടിച്ചിട്ട്.......... ഒരു സോറിപോലും പറയാതെ പോകുന്ന കണ്ടോ....
"അടിച്ചു... അതിന് ഞാനെന്തിനാ സോറി പറയുന്നെ... കയ്യിൽ കയറിപ്പിടിച്ചാൽ നീയല്ല ഏതു മറ്റവനാണെങ്കിലും ഞാനടിക്കും...ഇത് നിന്റുപ്പ തന്നതാണെന്നും പറഞ് മര്യാദക്ക് തന്നൂടെ.. കയ്യിൽ പിടിക്കാൻ നീയാരാ.... "
പറയാൻ തുടങ്ങിയപ്പോയേക് അടിച്ചില്ലേ...
"കയ്യിൽ പിടിച്ചിട്ടല്ലേ ഞാനടിച്ചത്...പറയാൻ നാവു മതിയല്ലോ... കയ്യില്പിടിച്ചാണോ പറയുന്നെ... "
നീ ആരാ ഡീ... ഉണ്ണിയാർച്ചയോ... കയ്യില്പിടിച്ചാൽ അടിക്കും പോലും... പെണ്ണായാലേ അടങ്ങിയൊതുങ്ങി ജീവിച്ചോണം... ആണുങ്ങളുടെ നേരെ കയ്യും കൊണ്ട് വന്നാൽ വിവരം അറിയും... ഞാൻ കുറച്ചു കട്ടിയിൽ അടികിട്ടിയ ദേഷ്യം തീർക്കാൻ പറഞ്ഞു...
....."കയ്യിൽ പിടിച്ചാ ഇനിയും അടിക്കും.. ചെരുപ്പൂരി അടിക്കും... നീ ആരാ എന്നെ പിടിക്കാൻ... "അവളും ഗൗരവം കുറച്ചില്ല...
പോടീ പുല്ലേ.... എന്നും പറഞ് ഞാൻ ബൈക്കിൽ കയറി വേഗം വിട്ടു...
ഇവള് വെറും കാന്താരിയല്ല... ആണായിട്ട് ജനിക്കാൻ നിന്നതാ... അവസാന നിമിഷത്തിൽ പടച്ചോൻ പെണ്ണാക്കിയതാ എന്ന തോന്നുന്നേ... എന്തുപറഞ്ഞാലും തർക്കുത്തരം.... അവളോട് സംസാരിക്കാൻ പോകും വരെ അവളായിരുന്നു തെറ്റുകാരി.. സംസാരിച്ചപ്പോ ഞാൻ കയ്യിൽകേറി പിടിച്ചതായി തെറ്റ്... രാത്രി കിടന്ന് ആലോചിച്ചപ്പോ. അവള് പറഞ്ഞതും ശെരി തന്നെയല്ലേ... ഒരു പെണ്ണിന്റെ കയ്യിൽകേറി പിടിക്കാൻ പാടുണ്ടോ... ഞാൻ ചെയ്തത് ശെരിയായില്ല
💬 Comments
View all comments