Chapter Title : ഒരു ലവ് സ്റ്റോറി 3
കാണിച്ചുതരാം എന്നും പറഞ് ഞാനെണീറ്റു... കൊടുക്കെടാ... ഇവന് നാല് അ ടിന്റെ കുറവുണ്ട്...
ഉമ്മ പറയുമ്പോഴവക് ഷെഹി ഓടി റൂമിൽകയറി....
കളിയും ചിരിയും തമാശയും അടിയും വയക്കുമായി വീടെനിക്ക് സ്വർഗ്ഗമായി തോന്നി... ഷെഹി വന്നേൽ പിന്നെ അവളെ തനിച്ചു ഞാൻ കണ്ടിട്ടില്ല... എപ്പോഴും രണ്ടും കൂടി കലപില സൗണ്ടായിരുന്നു..
തിങ്കളാഴ്ച പോകണല്ലോ എന്നോർത്തപ്പോ വല്ലാത്ത സങ്കടം... വീട് വിട്ട്... ഷാനുവിനെ വിട്ട് അനിയനെയും ഉമ്മനെയും വിട്ട് പ്രവാസത്തിലേക് പോകേണ്ടതാണല്ലോ... ഞായർ രാവിലെ ഷെഹി പോകും.. അവന് തിങ്കളാഴ്ച ക്ലാസുണ്ട്.. ഷാനുവിന്റെ ഉമ്മ ഞായറാഴ്ച വരും.തിങ്കളാഴ്ചത്തെ അനിയത്തിമാരുടെ ക്ലാസ്സിനി കളയേണ്ടല്ലോ. എല്ലാരും പോയിക്കഴിഞ്ഞാൽ ഉമ്മ തനിച്ചാവും.കൂട്ടിന് ജോലിക്കാര് മാത്രേ ഉണ്ടാവൂ... പാവം ഉമ്മ... ഞാൻ പോയിട്ട് ഉപ്പയെ വേകമിങ് പറഞ്ഞയക്കണം... ഉമ്മാക് കൂട്ടവുമല്ലോ... മനസേവിടെയൊക്കെയോ സഞ്ചരിക്കുന്നുണ്ട്... ഉറക്കം തഴുകുംവരെ ഞാനവളുടെ ഫോട്ടോയും നോക്കിനിന്നു.....
സുബ്ഹിക്ക് ഷെഹിയും ഞാനും ഒരുമിച്ചാണ് പള്ളിയിൽ പോയത്.. നിസ്കാരം കഴിഞ് ഷെഹി ഫ്രണ്ട്സിനെ കണ്ട് യാത്ര പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞിറങ്ങി.. അവൻ പോകുന്നതുകൊണ്ടാവണം എനിക്ക് ജോഗിംഗിന് പോകാൻ തോന്നിയില്ല.. നേരെ വീട്ടിലേക് പോയി... വീട്ടിലേക് കയറിയപ്പോ ഉമ്മയും ഷാനുവും ഖുർഹാൻ ഓതുകയാണ്... ഞാൻ അതുകേട്ടുകൊണ്ട് സിറ്റൗട്ടിൽ ഇരുന്നു...ഓത്തിന്റെ നിയമങ്ങളൊക്കെ പാലിച് സാവദാനത്തിൽ ഈണത്തിലുള്ള ഷാനുവിന്റെ ഓത്ത് കേട്ട് ഞാനതിൽ ലയിച്ചുപോയി... സങ്കടങ്ങളെല്ലാം മാറി മനസ്സിന് സമാദാനം കിട്ടിയപോലെ...
ഏഴു മണിക്കാണ് ഷെഹി വന്നത്... പത്തുമണിക്ക് അവന് ഇറങ്ങണം... എന്നാലേ പതിനൊന്നുമണിക്കുള്ള ട്രെയിൻ കിട്ടൂ...
നീ വേഗം റെഡിയായിക്കോട്ടോ ഷെഹി...
ഓഹ്.. ഇനിയെത്ര ടൈം ഉണ്ട് ഇക്കാ... ഇപ്പൊത്തന്നെ റെഡിയായിട്ട് റെയിൽവേ സ്റ്റേഷനിൽ പോയി വായിനോക്കി
💬 Comments
View all comments