0%

Chapter Title : ഒരു ലവ് സ്റ്റോറി 3

Author : kkstories Read All Parts 430

വിശേഷങ്ങളും അവളുടെ കോളേജിലെ വിശേഷങ്ങളും പറഞ് പറഞ് എട്ടുമണിയായി... ഷാനുവിനെ ഇങ്ങിനെ ചിരിച്ചുകാണാൻ ഞാനെത്ര കൊതിച്ചതാ... ഷെഹിയോട് ഇങ്ങിനെ അടുത്തിടപഴകുന്നത് കണ്ടപ്പോ ഉള്ളിൽ അസൂയ തോന്നി.... ഇടക്ക് ഷെഹി എന്നോട് ഇക്കയെന്താ ഒന്നും മിണ്ടാത്തെ എന്നുചോദിച്ചു... നിനക്ക് ഇവളെ കിട്ടിയപ്പോ ഞമ്മളെയൊന്നും വേണ്ടല്ലോ....

"ഇക്കാ... ഇവളോട് ഇക്ക സംസാരിക്കാത്തൊണ്ടാവും.. ഇതൊരു നേരമ്പോക്കാ... "

ഞാൻ നേരമ്പോക്കാണല്ലേ... എന്നും പറഞ് ഷെഹിയുടെ തലക്കിട്ടൊന്നു കൊടുത്തു അവളോടി.... ഉമ്മ ഇതുനോക്കി എന്നു പറഞ് ഷെഹി ഉമ്മയുടെ മടിയിൽ തലവെച്ചു കിടന്നു... തലയിൽ തലോടിക്കൊടുത് ഉമ്മപറയുന്നുണ്ട് നീ അവളെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ ന്ന്...

നിനക്കെങ്ങിനെ ഇവളെ ഇത്ര പരിജയം...

"ഇക്ക.. ഞങ്ങളൊരു സ്കൂളിലല്ലായിരുന്നോ പ്ലസ് റ്റുവിന്.. ഇവൾക് സ്കൂളിലെന്നെ മാത്രേ അറിയത്തൊള്ളൂ... അവള് കൊമേഴ്സും ഞാൻ സയൻസും ആണെങ്കിലും ഒരുമിച്ചായിരുന്നു വരവും പോക്കും... ലഞ്ച് ബ്രെയ്ക്കിന് എന്നെ കണ്ടാൽ പിന്നെ പറയണ്ട...ഒടുക്കത്തെ സംശയമാ ഇവൾക്... എന്നോടുള്ള ഇവളുടെ പെരുമാറ്റം കണ്ടിട്ട് ഒരേ ഏജ് ആയോണ്ടാവും നിങ്ങള് ട്വിൻസ് ആണോന്ന് ചോദിക്കാത്ത ടീച്ചേയ്സിലായിരുന്നു ..

ഞാനെന്റെ സിസ് ആണെന്ന് പറഞ് മടുത്തു... അതൊന്നും അല്ലായിരുന്നു എന്റെ ടെൻഷൻ... കുറേ മൊഞ്ചത്തി കുട്ടികളെന്നെ നോക്കിയിരുന്നു. അവരെയൊക്കെ എന്റെ ബ്രോ യെ നോക്കിയാ നിന്റെ വീട്ടിൽ പോയി പറയുമെന്ന് പറഞ്ഞിവൾ ഭീഷണിപ്പെടുത്തും...ഒന്ന് പ്രേമിക്കാൻ പോലും എന്നെ സമ്മതിച്ചില്ല.... ഇവളെ പേടിച്ചാ ഞാൻ പൂനയിൽപോയത് എന്ന എന്റെ ഫ്രണ്ട്സ് പറയുന്നെ.... അങ്ങിനെ അല്ലെങ്കിലും ഞാനിപ്പോ ഫ്രീയാ... അവിടുത്തെ പെൺപിള്ളേരാണെങ്കിൽ ഭയങ്കര ഗ്ലാമറും...ശെരിക്കും ജോളി യായിട്ട് പോകുന്നു.... "

ആഹാ... മോനപ്പോ പഠിക്കാനൊന്നുമല്ലല്ലേ പോകുന്നത്... വായിനോക്കി.... നിന്നെ ഞാനിന്നു

💬 Comments

View all comments