0%

Chapter Title : ഒരു ലവ് സ്റ്റോറി 3

Author : kkstories Read All Parts 429

Inn... out ഒക്കെ വെക്കണം..

വൈകീട്ട് ഷെഹിയെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോയി...അർഷാദും കൂടെയുണ്ട്.. എന്നെ കണ്ടപാടെ കെട്ടിപ്പിടിച്ച് ഷെഹി ഒടുക്കത്തെ സെന്റി... മതിയെടാ ആളുകൾ ശ്രദ്ധിക്കുന്നു... അർഷദ് പറയുന്നെ കേട്ടാണ് അവനെന്നെ വിട്ടത്. ആദ്യമൊക്കെ ഞാനും ഷെഹിയും ഭയങ്കര കൂട്ടായിരുന്നു... ഞാൻ എം ബി എ ക്ക്‌ പോയപ്പോ ഉമ്മയെക്കാൾ കൂടുതൽ അവനെയാണ് മിസ് ചെയ്തത്.. മാസത്തിൽ ഒരിക്കൽ ക്കാണാൻ വന്നില്ലെങ്കിൽ അവൻ പിണങ്ങും.. പഠനം കഴിഞ് ഞാൻ വന്നപ്പോ ഒരുമാസം കൂടെനിന്നപ്പോയെക് അവൻ പൂനയിൽ പോയി.. ഞാനൊരു പ്രവാസിയുമായി. ഇപ്പൊ ആദ്യായിട്ടാ അവനെക്കാണാതെ മൂന്നര മാസം... പിന്നെങ്ങനാ അവനെന്നെ വിടുന്നത്.. വീട്ടിലേക്കുള്ള യാത്രയിൽ വാ തോരാതെ ഞങ്ങൾ സംസാരിച്ചു.... വീട്ടിലെത്തിയപ്പോ ഏഴുമണിയായിരുന്നു... ഉമ്മയെ കണ്ടപ്പോ കെട്ടിപ്പിടിച് വിശേഷം ചോദിച്ചറിഞ്ഞോണ്ടിരിക്കുമ്പോ ഷാനു അങ്ങോട്ട് വന്നു.

"ഹായ് ഷെഹി "

ഷാനു നീയെന്താ ഫോണെടുക്കാഞ്ഞേ... ഞാൻ ഒത്തിരി വിളിച്ചു. നീ പറഞ്ഞ ബുക്കില്ല. വേറെ ഏതാ വേണ്ടേ എന്നുചോദിക്കാനാ വിളിച്ചത്...

"ഞാൻ സൈലന്റ് ആക്കിയിരുന്നു... കുറേ കഴിഞ്ഞാ കണ്ടത്.. അപ്പൊ തിരിച്ചു വിളിച്ചല്ലോ.. നീ പരിധിക്ക് പുറത്താണെന്ന് പറഞ്ഞു... "

ആ ഞാനപ്പോ ട്രെയിനിൽ കയറിയിട്ടുണ്ടാവും... എന്തായാലും എനിക്കിഷ്ടപ്പെട്ടത് വാങ്ങിയിട്ടുണ്ട്.. അത്‌ വായിച്ചോ...

" ആയിക്കോട്ടെ ഡോക്ടറെ... "ഷാനു ചിരിച്ചുകൊണ്ട് ഇങ്ങിനെ സംസാരിക്കുന്നത് ആദ്യായിട്ടാ കാണുന്നെ... ഷെഹിയെ ഇവൾക്കറിയുവോ... അറിയാതെ പിന്നെ ഇങ്ങിനെ സംസാരിക്കുമോ... എല്ലാവരും കൂടി അകത്തേക്കു കയറി... സോഫയിലിരുന്ന് സംസാരിക്കുമ്പോ ഷാനു അവന്റെ അടുത് പോയി ഇരുന്നു.. പിന്നെ അവിടെ ഭയങ്കര കത്തിയായിരുന്നു രണ്ടുപേരും.. ഉമ്മ ഇടക്കിടക്ക് കൈകൊട്ടി ചിരിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്... അവന്റെ പൂനെയിലെ

💬 Comments

View all comments