0%

Chapter Title : ഒരു ലവ് സ്റ്റോറി 3

Author : kkstories Read All Parts 428

ഞാൻ ആഗ്രഹിച്ചല്ല സ്നേഹിച്ചത്..

"തന്റെ സ്നേഹം സത്യമാവാം.. പക്ഷെ എനിക്കതിനു കഴിയില്ല. സഹായിച്ചവരേം സ്നേഹിച്ചവരേം ചതിക്കുന്ന മനസ്‌നിക്കില്ല.. എന്നെയൊന്ന് വെറുതെ വിട്..

ആയിക്കോട്ടെ..അതൊക്കെ ഓക്കേ.. എന്റുപ്പ വന്ന് എനിക്കുവേണ്ടി പെണ്ണുചോദിച്ചാൽ നീ സമ്മതിക്കുമോ....

ആയിക്കോട്ടെ.. അതൊക്കെ ഓക്കേ.. എന്റുപ്പ വന്ന് എനിക്കുവേണ്ടി പെണ്ണുചോദിച്ചാൽ നീ സമ്മതിക്കുമോ....

" അത്രക്ക് ആത്മവിശ്വാസമുണ്ടോ ഇയാൾക്...."

ഉണ്ടല്ലോ .. നീ പറ സമ്മതിക്കുമോ...

"എന്റുപ്പ പറയുന്ന ആരെയും ഞാൻ കല്യാണം കഴിക്കും.. അതിലെനിക്ക് ഓപ്ഷൻ ഇല്ല.. "

ഓക്കേ.. സമ്മതിച്ചു.. നിന്റുപ്പയെ കൊണ്ട് പറയിപ്പിക്കാം...അതുവരെ നമുക്ക് സ്നേഹിക്കാം... എന്തേ..

" ഞാൻ ഭാവിയെക്കുറിച് സ്വപ്നം കാണാറില്ല.. ഇന്നിനെക്കുറിച്ചേ ചിന്തിക്കാറുള്ളു.. കല്യാണം കഴിഞ്ഞിട്ട് സ്നേഹിച്ചാൽ പോരെ... അതല്ലേ നല്ലത്.. "

ഓഹ്‌.. ഒരു തത്വജ്ഞാനി. ന്റെ പൊന്നെ നിന്നെ സമ്മതിച്ചു... നീ എന്നോടൊന്ന് മിണ്ടിയല്ലോ.. അതുമതി..

ഷാനുവിനെ കോളേജിൽ വിട്ട് ഞാൻ തിരിച്ചുപോന്നു..

ഉമ്മയോട് പറയുന്നതിന് മുൻപ് ഉപ്പയോട് പറയണം. എന്തായാലും നേരിട്ട് പറയുന്നതാ നല്ലത്. തിങ്കളാഴ്ച ജിദ്ദയിലേക് പോകുമല്ലോ അതുവരെ കാത്തിരിക്കാം.. ഉപ്പയോട് സമ്മദം വാങ്ങിയിട്ട് ഉമ്മയോട് പറയണം... പിന്നെ കാന്താരിയോട് വിളിച്ചുപറയണം... എന്നിട്ടവളേ ഫോണിലൂടെ സ്നേഹിച്ചുകൊല്ലണം... മനസ്സിൽ ഒരായിരം സ്വപ്നങ്ങൾ കണ്ടുകൊണ്ടാണ് ഉറങ്ങിയത്... അതുകൊണ്ടാവണം സ്വപ്നത്തിലവളെന്റെ ഭാര്യയായി വന്നത്‌...

നാട്ടിൽ വന്നിട്ട് അനിയനെ കണ്ടിട്ടില്ല. അവനീ വർഷം എൻട്രൻസിൽ സീറ്റ് കിട്ടി പോയതാ. പൂനയിൽ ആണ് പഠിക്കുന്നത്..അവിടെ പഠിച്ചാലേ ഡോക്ടറാവൂ എന്നാ അവനോട് ഏതോ ഒരു സാറ് പറഞ്ഞതത്രെ... നാളെ വരുന്നുണ്ട് എന്നെക്കാണാൻ...ഇന്നെനിക്ക് ഒരു ചെറിയ പണിയുണ്ട്. അവന്റെ റൂമിന്റെ ഡോറിൽ dr.ഷെഹ്‌സാദ് എന്നെഴുതിവെക്കണം.. അവനെ ഒന്ന് ശശി ആകാനാ..

💬 Comments

View all comments