Chapter Title : ഒരു ലവ് സ്റ്റോറി 3
വിട്ടമതി.. കട്ടാക്കുന്ന ഒത്തിരിയെണ്ണത്തിനെ കോളേജിന്റെ മുമ്പിൽ നിന്നാമതി. കിട്ടും. "
എനിക്ക് വേറെ വേണ്ട നിന്നെ മാത്രം മതി... ഇനി ഈ വണ്ടി നിറുത്തിയിട്ട് വേണ്ടേ നീ ബസ് സ്റ്റോപ്പിലിറങ്ങാൻ...
" വണ്ടി നിറുത്തിയില്ലേൽ ഞാൻ ചാടും. "
അത്രക്ക് ധൈര്യമുണ്ടോ എന്റെ പെണ്ണിന്.
ധൈര്യം മാത്രല്ല. ആണൊരുത്തന്റെ കൂടെ ഇറക്കി വിടുന്നതിനു മുമ്പ് ഒരുത്തനും മനസ് കൊടുക്കില്ലെന്ന് വാക്കുകൊടുത്തതാ എന്റുപ്പക്ക്. അതു നിറവേറ്റാനുള്ള ചങ്കൂറ്റവും ഉണ്ട്. "
ഓഹ്.. അതാണോ നീ നമ്മളെ മൈൻഡ് ചെയ്യാത്തെ.
"തനിക്കെല്ലാം തമാശയാണല്ലേ.. എന്തിനാ എന്നെ ഇങ്ങനെ കളി പ്പിക്കുന്നെ.. തന്റെ വീട്ടുകാരുടെ സഹായത്തിനുള്ള പ്രതിഫലമാണോ ഈ നാടകം.. " ഷാനു...... നിർത്തുന്നുണ്ടോ നീ... നീ എന്നെ ഇങ്ങിനെ ചീപ്പായിട്ട് ചിന്തിക്കല്ലേ.. നിന്റെ ശരീരം കണ്ടല്ല മനസ്സുതൊട്ടറിഞ്ഞിട്ടു തന്നെയാ സ്നേഹിച്ചേ. നീ കരുതുമ്പോലെ വീട്ടുകാരുടെ സഹായത്തിന് നിന്റെ ശരീരം ഞാൻ മോഹിച്ചിട്ടില്ല. ഞാൻ ഡ്രൈവിങ്ങിലായിപ്പോയി ഇല്ലേൽ ഇതുപറഞ്ഞതിന് നിന്റെ കരണത്തടിച്ചേനെ....
ദേഷ്യത്തിൽ തന്നെയാ ഞാനിത് പറഞ്ഞത്.. കുറച്ചുനേരത്തിന് അവളൊന്നും മിണ്ടിയില്ല.
ഷാനു.... നീ എന്നെ മനസ്സിലാകുന്നില്ലല്ലോ.. എങ്ങിനെയാ നിനക്ക് എന്റെ സ്നേഹം കാണിച്ചു തരണ്ടേ... നീ പറ...
"ഒരിക്കലും നിനക്കെന്നെ കിട്ടില്ല.അറിഞ്ഞിട്ടും എന്തിനാ വെറുതെ എന്നെ ദ്രോഹിക്കാനാണോ.. "
എന്തുകൊണ്ട് കിട്ടില്ല...
"നിന്റുപ്പന്റെ കീഴിൽ വർക്ക് ചെയ്യുന്ന തൊഴിലാളിയാ എന്റുപ്പ... അങ്ങിനെ ഒരിക്കലും നിന്റുപ്പ കണ്ടിട്ടില്ല. ഞങ്ങളെയൊക്കെ സ്വന്തം മക്കളെപ്പോലെയാ കാണുന്നെ.. അവരുടെ സ്വപ്നമാവും തന്റെ കല്യാണം. മരുമകളായിട്ട് എന്നെയവർക് ഊഹിക്കാൻ പോലും പറ്റില്ല. വെറുതെയെന്തിനാ ഈ നാടകം... "
ഷാനു.. ആരെതിർത്താലും നിന്നെ ഞാൻ കെട്ടും. ഒരിക്കലും പിരിയാൻ
💬 Comments
View all comments